ഗവൺമെന്റ് യു പി സ്കൂൾ തൊണ്ടിക്കുഴ
കേരളത്തിലെ ഇടുക്കിജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിക്കടുത്ത് തൊണ്ടിക്കുഴ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു യു. പി. സ്ക്കൂളാണ് ഗവണ്മെന്റ് യു. പി. സ്ക്കൂൾ തൊണ്ടിക്കുഴ. മറ്റത്തിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി പ്രയത്നിച്ചത്. ഏലസംപ്രതി നാരായണ വർമ്മയുടെ പൗത്രിയുടെ ഭർത്താവായിരുന്നു മറ്റത്തിൽ കൃഷ്ണക്കുറുപ്പ്. കൃഷ്ണക്കുറുപ്പിന്റെ മകളുടെ ഭൂമിയും, സർക്കാർ പുറമ്പോക്കും കൂടിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.