ഗവൺമെന്റ് മെഡിക്കൽ കോളേജ്, ശ്രീനഗർ
ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് ഗവൺമെന്റ് മെഡിക്കൽ കോളേജ്, ശ്രീനഗർ (Urdu, گورنمنٹ میڈیکل کالج سرینگر). ഇത് ജിഎംസി ശ്രീനഗർ എന്നും അറിയപ്പെടുന്നു. 1959 ലാണ് ഈ മെഡിക്കൽ കോളജ് സ്ഥാപിതമായത്. കോളേജ് ആരംഭിച്ച വർഷം മുതൽക്കുതന്നെ കോളേജിനും ആശുപത്രിക്കും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. ലാൽ ചൌക്കിൽ നിന്ന് 1.5 കിലോമീറ്റർ (0.93 മൈൽ) അകലെ ശ്രീനഗറിലെ കരൺ നഗർ പ്രദേശത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. പാഠ്യേതര പ്രവർത്തനങ്ങൾ, സ്പോർട്സ്, ഇൻട്രാ കോളേജ് മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ കോളേജിൽ നിലവിലില്ല. പെൺകുട്ടികളുടെ ഹോസ്റ്റൽ കാമ്പസിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ആൺകുട്ടികളുടെ ഹോസ്റ്റൽ കാമ്പസിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ (0.62 മൈൽ) അകലെയാണ്. ഈ മെഡിക്കൽ കോളജിൽ നന്നായി സജ്ജീകരിക്കപ്പെട്ട ലാബുകളുമുണ്ട്.[1]
G.M.C, Srinagar | |
പ്രമാണം:Government Medical College Srinagar Logo.png | |
ആദർശസൂക്തം | "Strive to Learn" |
---|---|
തരം | Medical college |
സ്ഥാപിതം | 1959 |
വൈസ്-ചാൻസലർ | Talat Ahmad |
പ്രധാനാദ്ധ്യാപക(ൻ) | Samia Rashid |
സ്ഥലം | Srinagar, Jammu and Kashmir, India |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | University of Kashmir |
വെബ്‌സൈറ്റ് | www |
അനുബന്ധ ആശുപത്രികൾ
തിരുത്തുകനിലവിൽ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട എട്ട് ആശുപത്രികളുണ്ട്.
- SMHS (ശ്രീ മഹാരാജ ഹരി സിംഗ് ഹോസ്പിറ്റൽ) സർദാർ ഹസ്പതാൽ എന്നും അറിയപ്പെടുന്നു.
- ജി.ബി പന്ത്, ചിൽഡ്രൻ ഹോസ്പിറ്റൽ, സോൻവർ, ശ്രീനഗർ
- ലാൽ ഡെഡ് മെറ്റേണിറ്റി ഹോസ്പിറ്റൽ, ഹസൂരി ബാഗ്, ശ്രീനഗർ
- സൈക്യാട്രിക് ഡിസീസസ് ഹോസ്പിറ്റൽ, ശ്രീനഗർ
- ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റൽ, ശ്രീനഗർ
- ബോൺ ആന്റ് ജോയിന്റ് ഹോസ്പിറ്റൽ ബർസുള്ള, ശ്രീനഗർ
- ചിത്രാഞ്ജൻ മൊബൈൽ ഹോസ്പിറ്റൽ.
- സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഷിരീൻ ബാഗ്.
അവലംബം
തിരുത്തുക- ↑ "GMC Srinagar: Courses, Fees, Cutoff, Placements, Ranking, Admission". collegedunia.com. Retrieved 2021-06-03.