ഗവൺമെന്റ് മെഡിക്കൽ കോളേജ്, രജൗരി
ഗവൺമെന്റ് മെഡിക്കൽ കോളേജ്, രജൗരി (ജിഎംസി -ആർ) ഒരു സമ്പൂർണ്ണ തൃതീയ റഫറൽ സർക്കാർ മെഡിക്കൽ കോളേജാണ്. 2016-ലാണ് ഇത് സ്ഥാപിതമായത്. കോളേജും ആശുപത്രിയും കോളേജ് ആരംഭിച്ച വർഷം മുതൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (മുൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരവും നേടിയിട്ടുണ്ട്. [1]
ആദർശസൂക്തം | Researching and Educating to Save Lives. |
---|---|
തരം | Medical college and hospital |
സ്ഥാപിതം | 2016 |
പ്രധാനാദ്ധ്യാപക(ൻ) | Prof. (Dr) Amarjeet Singh Bhatia |
ഡയറക്ടർ | Dr. Yashpal Sharma |
സ്ഥലം | രജൊരി, ഇന്ത്യ |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | University of Jammu |
വെബ്‌സൈറ്റ് | www |
കോളേജിനെ കുറിച്ച്
തിരുത്തുകകോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദവും നഴ്‌സിംഗ്, പാരാ മെഡിക്കൽ കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. ജമ്മു യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് ദേശീയ മെഡിക്കൽ കമ്മീഷൻ (മുൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരമുള്ളതാണ്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് വഴിയുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കോളേജിലേക്കുള്ള തിരഞ്ഞെടുപ്പ്. 2019 മുതൽ വാർഷിക ബിരുദ വിദ്യാർത്ഥികളുടെ എണ്ണം 100 ആയിരുന്നത്, [2] 2020ൽ 115 ആയി ഉയർത്തി.
മൊത്തം ഇൻടേക്കിൽ നിന്ന് 17 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയും 98 സീറ്റ്, സംസ്ഥാന ക്വാട്ടയുമാണ്.
കോഴ്സുകൾ
തിരുത്തുകഗവൺമെന്റ് മെഡിക്കൽ കോളേജ് രജൗരി നിലവിൽ ഇനിപ്പറയുന്ന ബിരുദാനന്തര, ബിരുദ മെഡിക്കൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു:
- ഡി എൻ ബി
- ബാച്ചിലർ ഓഫ് മെഡിസിൻ ബാച്ചിലർ ഓഫ് സർജറി
- നഴ്സിംഗിൽ ബിരുദം
- പാരാമെഡിക്കൽ & അലൈട് ഹെൽത്ത് സയൻസ്
പ്രിൻസിപ്പൽമാരുടെ പട്ടിക
തിരുത്തുക- പ്രൊഫ. (ഡോ) സാഹിദ് ഹുസൈൻ ഗില്ലാനി (04-07-2018 മുതൽ 25-04-2019 വരെ)
- പ്രൊഫ. (ഡോ) കുൽദീപ് സിംഗ് (26-04-2019 മുതൽ 30-04-2021 വരെ)
- പ്രൊഫ. (ഡോ) ബ്രിജ് മോഹൻ ഗുപ്ത (01-05-2021 മുതൽ 31-12-2021 വരെ)
- പ്രൊഫ. (ഡോ) ഗുലാം അലി ഷാ (01-01-2022 മുതൽ 30-04-2022 വരെ)
- പ്രൊഫ. (ഡോ) ശശി സുധൻ ശർമ്മ (01-05-2022 മുതൽ 22-10-2022 വരെ)
- പ്രൊഫ. (ഡോ) അമർജീത് സിംഗ് ഭാട്ടിയ (23-10-2022 മുതൽ ഇപ്പോൾ വരെ)
അവലംബം
തിരുത്തുക- ↑ "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-26.
- ↑ "First Batch With 100 MBBS Seats Begins At Government Medical College Rajouri". Retrieved 6 December 2021.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Dr. Brij Mohan Gupta appointed as new Principal GMC-R. [1] Archived 2023-01-26 at the Wayback Machine.
- GMC Rajouri's one of the associated hospitals located at Kheora area of Rajouri city gets vital medical equipment under WB-funded project.[2]
- Dr Ghulam Ali Shah appointed as Principal GMC Rajouri. [3]
- Dr Shashi Sudhan Sharma appointed as the Principal of GMC Rajouri. [4]
- Dr Amarjeet Singh Bhatia, HoD Biochemistry GMC Jammu, appointed as Principal GMC Rajouri. [5]