ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുളക്കട
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ കൂളക്കട ഗ്രാമപഞ്ചായത്തിൽ എം.സി.റോഡിന്റെ സമീപത്താണ് കുളക്കട ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ യു.പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ക്ലാസ്സുകളാണുള്ളത്. എം. സി. റോഡിന്റെ വശത്തായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1910-ൽ ബ്രാഹ്മണർക്കുള്ള പാഠശാലയായി ആരംഭിച്ച ഈ വിദ്യലയം 1950-ൽ പൊതുവിദ്യാഭാസ്ഥപനമാക്കികൊണ്ട് സർക്കാർ ഉത്തരവായി.U.P തലം മുതൽ H.S.S തലം വരെയുള്ള ഈ സ്കൂളിൽ 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.