ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, മംഗലം

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് കാർത്തികപ്പള്ളി ക്കടുത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ, കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽ അറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, മംഗലം

ചരിത്രം തിരുത്തുക

ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ തിരുത്തുക

ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെയും നിർമ്മാണം പുരോഗമിക്കുന്നു.

അവലംബം തിരുത്തുക

  1. സ്കൂള്വിക്കിയിൽ നിന്നും