ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കാറഡുക്ക

കാസർഗോഡ് ജില്ലയിലെ സ്കൂൾ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കാറഡുക്ക. കാസർഗോഡ് നഗരത്തിൽനിന്നും 18 കിലോമീറ്റർ അകലെ, കാറഡുക്ക എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1927ൽ ആണ് ഈ സ്കൂൾ തുടങ്ങിയത്. ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്.

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കാറഡുക്ക
Address
വിലാസം : ഗവ.വൊക്കേഷണൽ.എച്ച്.എസ്.എസ്.കാറഡുക്ക, കാറഡുക്ക, കാസറഗോഡ്. പിൻകോഡ് : 671547

സ്ഥലം : കാറഡുക്ക, കാസർഗോഡ്
വിവരങ്ങൾ
Typeസർക്കാർ‌ പൊതു വിദ്യാലയം
സ്കൂൾ കോഡ്11044
പ്രിൻസിപ്പൽ-
Number of pupils(1-10) 1002
ഭാഷാ മീഡിയംമലയാളം/കന്നഡ

ചരിത്രം

തിരുത്തുക

സഹ്യന്റെ മടിത്തട്ടിലെ കാടിനകത്തുളള ഒരു പ്രദേശം പിൽക്കാലത്ത് 'കാടക'മാവുകയും കർണാടകാ ഭാഷാ സ്വാധീനത്തിൽ കാറഡുക്കയായി മാറുകയും ചെയ്തു. കാറഡുക്കയിലെ നിരക്ഷരരായവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി 'കാടകം' വിദ്യാരംഭം കുറിച്ചു. 1927-മുതൽ ഇവിടം പ്രാഥമിക വിദ്യാലയപ്രവർത്തനം ആരംഭിച്ചു. വാടകകെട്ടിടങ്ങളിലായിരുന്നു അന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. ഗ്രാമീണരെ സാക്ഷരാക്കുന്നതിൽ ഈ സ്ഥാപനം വിജയിച്ചു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുളള കാറഡുക്ക ലോവർ പ്രൈമറി സ്കൂളിൽ പഠനമാധ്യമം മലയാളമായിരുന്നു. എഴുപതുകളുടെ ആദ്യത്തിൽ കന്നഡയും ഈ സ്കൂളിലെ പഠന മാധ്യമമായി.

1957-ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. അറുപത് കാലഘട്ടത്തോടുകൂടി സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളുണ്ടായി വനസത്യാഗ്രഹം കാടകത്തിന്റെ ചരിത്രത്താളുകളിൽ ഇന്നു മായാതെ കിടക്കുന്നു. ഇവയെല്ലാം വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസസൗകര്യത്തിനായി നാട്ടുകാരുടെ നിരന്തരമായ അഭ്യർതനമാനിച്ച് 1974-ൽ ഈ യു.പി സ്ക്കുൾ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു. കാറഡുക്ക എന്ന പ്രദേശത്തെ നെച്ചിപ്പടുപ്പ് , കൊട്ടംകഴി എന്നീ ഏകാധ്യാപകവിദാലയങ്ങൾ വിദ്യാഭ്യാസ മേഖലയുടെ ആക്കം കൂട്ടി. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകികൊണ്ട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ 1984-ൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് കൃഷിഐഛിക വിഷയമാക്കി മാറ്റി.

ഭൗതികസാഹചര്യങ്ങൾ

തിരുത്തുക

സ്ക്കളിന് 13 ഏക്കറോളം സ്ഥലവും ആവശ്യത്തിനുളള കെട്ടിടവും ഉണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

തിരുത്തുക

1986-ൽ ജൂണിൽ സ്ക്കളിൽ N.C.C യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ന്യൂഡൽഹിയിലെ റിപ്പബ്ലിക്ദിനത്തിലെ പരേഡിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു എന്നത് N.C.Cയുടെ അഭിമാനാർഹമായ പുരസ്കാരമാണ്. 1986-ൽ കാസറഗോഡ് റവന്യൂ ജില്ല സ്കൂൾ യുവജനോത്സവം നടന്നപ്പോഴാണ് ഈ സ്ക്കുൾ പ്രത്യേകിച്ച് ശ്രദ്ധചെലുത്തയത്.

മുൻ സാരഥികൾ

തിരുത്തുക

സ്കൂളിന്റെ മുൻ പ്രധമാദ്ധ്യാപകർ

വർഷം പേര്
1927- -
- -
- -
- -
2016 കേശവ പ്രസാദ് . എസ്