ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെളളമുണ്ട
വെളളമുണ്ട പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഇവിടെ ഒരു കളിസ്ഥലവുമുണ്ട്. 2018 ജനുവരി യിൽ 37 ക്ലാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തിയിരുന്നു.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്. ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.