ഗവൺമെന്റ് എച്ച്. എസ്. തച്ച‌ങ്ങാട്

(ഗവണ്മെന്റ് എച്ച്. എസ്. തച്ച‌ങ്ങാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്. ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സ്കൂൾ സ്ഥിതി ചെയ്യുന്ന താലൂക്ക്

ചരിത്രം

തിരുത്തുക

ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക
  1. 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  2. പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
  3. 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  4. അസംബ്ലി ഹാൾ.
  5. സെമിനാർ ഹാൾ.
  6. ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  7. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  8. സയൻസ് ലാബ്
  9. ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
  10. ഉച്ച ഭക്ഷണ ശാല
#കുട്ടി റേഡിയോ
  1. ജൈവവൈവിധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക
  1. സ്കൗട്ട് & ഗൈഡ്സ്
  2. റെഡ്ക്രോസ്
  3. വിഷയാധിഷ്ഠിത ക്ലബ്ബുകൾ
  4. ക്ലാസ് മാഗസിൻ
  5. വിദ്യാരംഗം കലാ സാഹിത്യവേദി
  6. ലാബ്ബ് പ്രവർത്തനങ്ങൾ
  7. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എെ.ടി ക്ലബ്ബ്

മുൻ സാരഥികൾ

തിരുത്തുക
  • 1954 വി. വി. കൃഷ്ണൻ
  • 1954 പുളിമുറ്റം നാരായണ റാവു
  • 1954 ടി. കെ. കുഞ്ഞികൃഷ്ണൻ
  • 1955 പി. എ. ഖാദർ നീലേശ്വരം
  • 1956 കെ. വി. ബാലകൃഷ്ണൻ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുത്തുക
  1. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നു ബസ്സു മാർഗ്ഗം എത്താം.
  2. നാഷണൽ ഹൈവെയിൽ പെരിയാട്ടടുക്കം എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം.

കൂടുതൽ അറിയാൻ

തിരുത്തുക
  1. സ്കൂളിന്റെ ഫെയ്സ്ബുക്ക് പേജ്
  2. സ്കൂളിന്റെ ബ്ലോഗ്