ഗലുൻഗൻ എന്നത് അധർമ്മത്തിനു മേൽ ധർമ്മത്തിന്റെ വിജയം ആഘോഷിക്കുന്ന ഒരു ബാലിനീസ് ദിവസമാണ്.[1] പൂർവ്വാത്മാക്കൾ ഭൂമി സന്ദർശിക്കുന്ന സമയത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ ആഘോഷത്തിന്റെ അവസാന ദിവസമായ കുനിങ്ങനിലാണ് ഇവർ മടങ്ങുന്നത്. 210 ദിവസമുള്ള ബാലിനീസ് പാവുക്കോൺ കലണ്ടർ പ്രകാരമാണ് തീയതി കണക്കാക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദുക്കൾ പൂർവ്വികരുടെ ആത്മാക്കളുടെ സന്ദർശനം ആഘോഷിക്കുന്ന പിതൃ പക്ഷവുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു.

ഗലുൻഗൻ
ഗലുൻഗന്റെ സമയത്ത് ബാലിയിലെ ഒരു പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന "പെൻജോർ"
ഇതരനാമംഗലുൻഗൻ
ആചരിക്കുന്നത്ബാലിനീസ് ഹിന്ദുക്കൾ
തരംഹിന്ദു
അനുഷ്ഠാനങ്ങൾപ്രാർഥന, മതപരമായ ആചാരങ്ങൾ
തിയ്യതിHindu Balinese pawukon
Buda Keliwon Dunggulan
ബന്ധമുള്ളത്പിതൃപക്ഷ

പ്രാധാന്യം തിരുത്തുക

ഏറ്റവും പ്രധാനപ്പെട്ടതും ആവർത്തിച്ചുള്ളതുമായ മതപരമായ ചടങ്ങുകളുടെ തുടക്കമാണ് ഗലുൻഗൻ അടയാളപ്പെടുത്തുന്നത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാക്കൾ അവരുടെ പഴയ വീടുകൾ സന്ദർശിക്കാൻ മടങ്ങിവരുമ്പോൾ നിലവിലെ അന്തേവാസികൾക്ക് പ്രാർത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും അവരെ ആതിഥ്യമരുളാനുള്ള ഉത്തരവാദിത്തമുണ്ട്. ആഘോഷങ്ങളുടെ ഏറ്റവും പ്രകടമായ അടയാളം പെൻജോർ ആണ്. വഴിപാടുകൾ അറ്റത്ത് ഘടിപ്പിച്ച മുളം തൂണുകളാണിവ. പാതയോരത്താണ് ഇവ സ്ഥാപിക്കുന്നത്. കുനിങ്ഗൻ ദിവസത്തിന് അപ്പുറവും ഇപ്പുറവുമുള്ള നിരവധി ദിവസങ്ങൾക്ക് പ്രത്യേക പേരുകളുണ്ട്. ആ ദിവസങ്ങളിൽ ചില പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. [2]

ദിവസത്തിന്റെ പേര് പ്രവർത്തനങ്ങൾ
3 ദിവസം മുമ്പ് പെന്യെകെബാൻ നിവേദ്യത്തിനായി നേന്ത്രപ്പഴം പാചകം ചെയ്യുന്നു
2 ദിവസം മുമ്പ് പെന്യാജാൻ ജാജ ഉണ്ടാക്കൽ (വറുത്ത അരി പലഹാരം)
1 ദിവസം മുമ്പ് പെനംപാഹൻ വിരുന്നുകൾക്ക് പന്നിയെയോ കോഴിയെയോ അറുക്കുന്നു
1 ദിവസം കഴിഞ്ഞ് മണിസ് ഗലുൻഗൻ കുടുംബത്തെ സന്ദർശിക്കുന്നു
10 ദിവസം കഴിഞ്ഞ് കുനിങ്ഗൻ പ്രാർത്ഥനകൾ, വഴിപാടുകൾ - ആത്മാക്കൾ സ്വർഗത്തിലേക്ക് മടങ്ങുന്നു
11 ദിവസം കഴിഞ്ഞ് മണിസ് കുനിങ്ഗൻ വിനോദങ്ങൾ

തീയതികൾ തിരുത്തുക

210 ദിവസത്തെ പാവുകോൺ കലണ്ടറിലെ 11-ാം ആഴ്ചയായ ദുങ്ഗുലനിലെ ബുധനാഴ്ചയാണ് (ബുദ) ഗലുൻഗൻ ആരംഭിക്കുന്നത്. ഇതിനർത്ഥം ഒരു സൗരവർഷത്തിൽ പലപ്പോഴും രണ്ട് ആഘോഷങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ്. 2018-2020 ലെ തീയതികൾ ഇപ്രകാരമാണ്: [3]

വർഷം ഗലുങ്കൻ കുനിങ്ങൻ
2018 മെയ് 30 ജൂൺ 9
2018-2019 ഡിസംബർ 26 ജനുവരി 5
2019 ജൂലൈ 24 ഓഗസ്റ്റ് 3
2020 ഫെബ്രുവരി 19 ഫെബ്രുവരി 29
2020 സെപ്റ്റംബർ 16 സെപ്റ്റംബർ 26
2021 ഏപ്രിൽ 14 ഏപ്രിൽ 24
2021 നവംബർ 10 നവംബർ 20

അവലംബം തിരുത്തുക

  • Balilocalguide.com ഇവന്റുകളുടെ കലണ്ടർ 2018 നവംബർ 6-ന് ആക്‌സസ് ചെയ്‌തു
  • ഐസ്മാൻ, ഫ്രെഡ് ബി. ജൂനിയർ, ബാലി: സെകല ആൻഡ് നിസ്കല വാല്യം I: മതം, ആചാരങ്ങൾ, കല എന്നിവയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ pp 182-185, പെരിപ്ലസ് പതിപ്പുകൾ, 1989ISBN 0-945971-03-6
  • Pancorbo, Lo balines", en "Fiestas del Mundo. ലാസ് മസ്കാരസ് ഡി ലാ ലൂണ". pp. 33-41. Ediciones del Serbal, Barcelona, 1996.

കുറിപ്പുകൾ തിരുത്തുക

  1. Eiseman (1989) p353
  2. Eiseman (1989) p183
  3. balilocalguide.com

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗലുൻഗൻ&oldid=3803769" എന്ന താളിൽനിന്ന് ശേഖരിച്ചത്