ഗറില്ല ഫിലിം
വളരെ കുറഞ്ഞ ബജറ്റിൽ പരിമിതമായ അംഗങ്ങളെ ഉപയോഗിച്ച് എന്നാൽ കാര്യക്ഷമമായ രീതിയിൽ സാങ്കേതികതയ്ക്ക് ഒട്ടും കുറവ് പറ്റാതെ ചിത്രീകരിക്കുന്ന സിനിമകളുടെ നിർമ്മാണം രീതിയെ ആണ് ഗറില്ല ഫിലിം മേക്കിംഗ് എന്ന് പറയുന്നത്.
ക്യാമറ
തിരുത്തുകസാധാരണ സിനിമയിൽ ഉപയോഗിക്കുന്ന ക്യാമറകൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും മിക്കവാറും ക്യാമറ പ്രവർത്തിപ്പിക്കുന്നത് ഒന്നോ രണ്ടോ ആളുകൾ ചേർന്നാവും. വലിയ ഫിലിം യൂണിറ്റുകൾ ഉണ്ടാവുകയില്ല.ക്രെയിനുകൾ, ട്രൈപ്പോഡ്, ട്രാക്ക് ആൻഡ് ഡോളി പോലെയുള്ളവ ഉപയോഗിക്കാതെ മിക്കവാറും കയ്യിൽ പിടിച്ച ക്യാമറ ഉപയോഗിച്ചാവും ചിത്രീകരണം.
ലൈറ്റ്
തിരുത്തുകചിത്രീകരണത്തിന് മിക്കവാറും ഉപയോഗിക്കുക പ്രകൃതി ജന്യമായ വെളിച്ചം തന്നെയാണ്. സംവിധായകനും മറ്റു നിർമ്മാണപ്രവർത്തകരും രംഗങ്ങളിലെ വേണ്ട സമയവും അതനുസരിച്ചുള്ള പരിസ്ഥിതിയുടെ അവസ്ഥയും വെളിച്ചവും മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചുള്ള പ്രകൃതിജന്യമായ വെളിച്ചം ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. മിക്കവാറും ഗറില്ല ചിത്രങ്ങളുടെ ചിത്രീകരണം പ്രഭാതത്തിലോ സന്ധ്യയിലോ രാത്രിയിലോ ആയിരിക്കും.
ലൊക്കേഷൻ
തിരുത്തുകസാധാരണ രീതിയിൽ രേഖാമൂലം അനുവാദം വേണ്ടി വരുന്ന സ്ഥലങ്ങളിൽ അനുവാദം ഇല്ലാതെയാണ് ചിത്രീകരണം നടക്കുക.ആൾക്കൂട്ടവും വാഹനവും ഒന്നും ചിത്രീകരണത്തിനു മുൻപ് ഒരുക്കുന്നതല്ല.പ്രധാന കഥാപാത്രങ്ങൾ അല്ലാതെ രംഗത്ത് വരുന്നവർ ഒന്നും തന്നെ മുൻകൂട്ടി നിശ്ചയിച്ചവരോ ചിത്രീകരണം നടക്കുകയാണ് എന്നരിയുന്നവരോ ആയിരിക്കില്ല.