ഗരിമ ചൗധരി
ഒരു ഇന്ത്യൻ ജൂഡോ താരമാണ് ഗരിമ ചൗധരി. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ 63 കിലോ ജൂഡോ വിഭാഗത്തിൽ ഇന്ത്യയെ ഗരിമ ഛൗധരി പ്രതിനിധീകരിച്ചിട്ടുണ്ട്[1][2]
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Indian |
ജനനം | Meerut, India | ഏപ്രിൽ 2, 1990
താമസം | Meerut, India |
ഭാരം | 62 കി.ഗ്രാം (137 lb) |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Judo |
പരിശീലിപ്പിച്ചത് | JG Sharma, AC Saxena |
Updated on 10 August 2012. |
2012 ലണ്ടൻ ഒളിംപിക്സ്
തിരുത്തുക2011ൽ പാരിസിൽ വച്ചുനടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗരിമ ചൗധരി പങ്കെടുക്കുകയും ഒളിംപിക്സ് യോഗ്യത നേടുകയും ചെയ്തു.2012-ൽ താഷ്കന്റിൽ വച്ചു നടന്ന ഏഷ്യൻ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗരിമ ചൗധരി 63 കിലോ വിഭാഗത്തിൽ ഏഴാം സ്ഥാനം നേടി.[3][4]അതിന്റെ ഫലമായി ഗരിമ ചൗധരി നേടിയ 34 പോയിന്റ് ഗരിമ ചൗധരിയെ 2012 ലണ്ടൻ ഒളിംപിക്സിൽ ജൂഡോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക കായികതാരമാക്കി.[3] ഒളിംപിക് മത്സരങ്ങളുടെ ഭാഗഗമായി ഗരിമ ചൗധരി ഫ്രാൻസിലും ജർമനിയിലും പരിശീലിച്ചുവെങ്കിലും എലിമിനേഷൻ റൗണ്ടിൽ ജപ്പാന്റെ മുൻ ലോകചാമ്പ്യൻ യോഷി യ്വേനോയാണ് ഏകപക്ഷീയമായ മത്സരത്തിൽ ഗരിമയെ പരാജയപ്പെടുത്തി.. സ്‌കോർ: 100-0. ഒരൊറ്റ ഇപ്പോൺ കൊണ്ടുതന്നെ യോഷി ജയം സ്വന്തമാക്കി. എതിരാളിയെ വശങ്ങളിലൂടെ ആക്രമിച്ച് അരക്കെട്ടി പിടിമുറുക്കി പൂട്ടിമറിച്ചിടുന്ന കുസുരെ-കേമ-ഗറ്റാമെ ടെക്‌നിക്ക് ഉപയോഗിച്ച് യോഷി അനായാസമായി 121 മിനിറ്റുകൊണ്ടാണ് ഗരിമയെ മലർത്തിയടിച്ചത്.
നേടിയ മെഡലുകൾ
തിരുത്തുക- 2006: Gold - South Asian Games
- 2007: Gold - Junior Asian Championships
- 2008: Silver - Junior Asian Championships
- 2009: Bronze - Junior Asian Championships
- 2011: Gold - Martial Art Games
അവലംബം
തിരുത്തുക- ↑ Indo-Asian News Service (31 July 2012). "Olympics 2012: India's sole judoka knocked out". Daily News and Analysis. Retrieved 12 August 2012.
- ↑ "Garima Chaudhary - Judo - Olympic Athlete". London Organising Committee of the Olympic and Paralympic Games. Archived from the original on 2012-07-30. Retrieved 12 August 2012.
- ↑ 3.0 3.1 "India's lone judoka Garima confident of good show". The Indian Express. 16 July 2012. Retrieved 12 August 2012.
- ↑ "JUA Continental Championships 2012 - Results" (PDF). International Judo Federation. Retrieved 12 August 2012.
.