ഒരു ഇന്ത്യൻ പാചകവിദഗ്ദ്ധയാണ് ഗരിമ അറോറ(ജനനം: 1986). പാചകരംഗത്തെ ബഹുമതിയായ മിഷെലിൻ സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഗരിമ[1][2][3].

ജീവിതരേഖ തിരുത്തുക

മുംബൈയിൽ താമസമാക്കിയ ഒരു പഞ്ചാബി കുടുംബത്തിലാണ് ഗരിമയുടെ ജനനം. പിതാവ് ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പാചകരീതികൾ ഗരിമയെ ആകർഷിച്ചിരുന്നു[4]. ജയ് ഹിന്ദ് കോളേജിലായിരുന്നു വിദ്യാഭ്യാസം. മാസ് മീഡിയയിൽ ബിരുദമെടുത്ത ശേഷം കുറച്ചുകാലം ഇന്ത്യൻ എക്സ്പ്രസ്സിൽ പത്രപ്രവർത്തകയായി പ്രവർത്തിച്ചിരുന്നു[5]. 2008-ൽ ഫ്രാൻസിലേക്ക് പോയി. അവർ പാരിസിലെ ‘ലെ കോർഡൺ ബ്ലൂ’വിൽ നിന്നായിരുന്നു പാചകരംഗത്തെ ഔപചാരിക വിദ്യാഭ്യാസം. ഗോർഡൻ റാംസെ, റെനി റെഡ്സെപി എന്നിവരുടെ കീഴിലും പ്രവർത്തിക്കുകയും പാചകം പഠിക്കുകയും ചെയ്തു. പിന്നീട് കോപ്പൻഹേഗനിൽ നോമ എന്ന ലോകപ്രശസ്ത ഭക്ഷണശാലയിൽ പ്രവർത്തിച്ചു. 2016-ൽ ബാങ്കോക്കിലെ ഗഗ്ഗൻ റെസ്റ്റോറന്റിൽ ഷെഫ് ആയി ചേർന്നു. ഇവിടെ പ്രശസ്ത പാചകവിദഗ്ദ്ധൻ ഗഗ്ഗൻ ആനന്ദിനോടൊപ്പം പ്രവർത്തിക്കുവാൻ ഗരിമയ്ക്ക് അവസരം ലഭിച്ചു. 2017 ഏപ്രിലിൽ ബാങ്കോക്കിൽ ‘ഗാ’ എന്ന പേരിൽ സ്വന്തം ഭക്ഷണശാല തുറന്നു. ഇതൊരു ഇൻഡോ-തായ് റെസ്റ്റോറന്റ് ആണ്. 2018 നവംബറിൽ ഗരിമയ്ക്കും റസ്റ്റോറന്റിനും മിഷേൽ സ്റ്റാർ പുരസ്കാരം ലഭിച്ചു. 2019-ൽ 'ബെസ്റ്റ് ഫീമെയിൽ ഷെഫ്' എന്ന ബഹുമതിയും ഗരിമ നേടി[6].

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Chef Arora: India's first woman with a Michelin star". CNN Travel (in ഇംഗ്ലീഷ്). 2018-11-16. Retrieved 2018-11-17.
  2. "India's first woman to win a Michelin star". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-11-15. Retrieved 2018-11-17.
  3. "Garima Arora becomes first Indian woman to bag a Michelin Star for Bangkok restaurant". The News Minute. 2018-11-15. Retrieved 2018-11-17.
  4. https://www.doolnews.com/garima-arora-indian-chef-cooks-brings-home-the-prestigious-michelin-star154.html
  5. https://futurekerala.in/2018/12/12/michelin-food-guide-indian-chef/[പ്രവർത്തിക്കാത്ത കണ്ണി]
  6. https://www.manoramaonline.com/women/work-and-life/2019/03/01/inspirational-life-story-of-garima-arora-asias-best-female-chef-2019.html
"https://ml.wikipedia.org/w/index.php?title=ഗരിമ_അറോറ&oldid=3630425" എന്ന താളിൽനിന്ന് ശേഖരിച്ചത്