ഗബ്രിയേൽ ബിബ്രൺ

ജന്തുശാസ്ത്രജ്ഞൻ

ഒരു ഫ്രഞ്ച് ജീവശാസ്ത്രകാരനും തവളഗവേഷകനും ആയിരുന്നു ഗബ്രിയേൽ ബിബ്രൺ (Gabriel Bibron) (20 ഒക്ടോബർ 1805 – 27 മാർച്ച് 1848). പ്രകൃതിശാസ്ത്രത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തെ കശേരുകികളെ ശേഖരിച്ചുള്ള പഠനത്തിനായി ഇറ്റലിയിലേക്കും സിസിലിയിലേക്കും അയച്ചു.[1]

Plate 89 from Erpétologie Générale

1832 -ൽ കണ്ടുമുട്ടിയ ഡുമേരിലിനൊപ്പം ബിബ്രൺ ധാരാളം ഉരഗങ്ങളെക്കുറിച്ച് പഠിച്ചു. (1774–1860). ജനുസുകളിൽ ശ്രദ്ധവച്ച ഡുമേരിൽ സ്പീഷിസുകളെ വേർതിരിക്കുന്ന ജോലി ബിബ്രനെ ഏൽപ്പിച്ചു. രണ്ടുപേരും കൂടി ഉരഗങ്ങളെക്കുറിച്ച് 10 വാല്യമുള്ള Erpétologie Générale എന്ന ഗ്രന്ഥം 1834 -1854 കാലത്ത് പ്രസിദ്ധീകരിച്ചു.[2] പാരീസിലെ പ്രൈമറി സ്കൂളിൽ പഠിപ്പിച്ചിരുന്ന ബിബ്രൺ ഡുമേരിലിനെ മ്യൂസിയത്തിലെ ജോലികളിൽ സഹായിച്ചിരുന്നു. ക്ഷയരോഗ ബാധിതനായ ബിബ്രൺ 1845 -ൽ വിരമിക്കുകയും 1845 -ൽ തന്റെ 44 -ആമത്തെ വയസ്സിൽ മരണമടയുകയും ചെയ്തു.

അവലംബം തിരുത്തുക

  1. "Scientific Commission's voyage to Morea". Archived from the original on 2013-12-02. Retrieved 2016-09-04.
  2. Schmidt KP, Davis DD. 1941. Field Book of Snakes of the United States and Canada. New York: G.P. Putnam's Sons. 365 pp. ("History of snake study", p. 12).

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗബ്രിയേൽ_ബിബ്രൺ&oldid=3659716" എന്ന താളിൽനിന്ന് ശേഖരിച്ചത്