ഗണേഷ് പൈൻ
ഇന്ത്യക്കാരനായ പ്രമുഖ ചിത്രകാരനാണ് ഗണേഷ് പൈൻ
ഭാരതീയനായ പ്രമുഖ ചിത്രകാരനാണ് ഗണേഷ് പൈൻ(1937 – 12 മാർച്ച് 2013). 2010 ൽ കേരള സർക്കാർ നൽകുന്ന രാജാ രവിവർമ്മ പുരസ്‌കാരം ലഭിച്ചു. കാവ്യാത്മകമായ സറിയലിസ്റ്റിക് ലോകമാണ് പൈൻ ചിത്രങ്ങളുടെ സവിശേഷത.[1] ചിത്രകാരന്മാരുടെ ചിത്രകാരൻ എന്ന് അറിയപ്പെട്ടിരുന്ന പൈന്റെ ചിത്രകല ബംഗാളി നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും ചേരുവകൾകൊണ്ട് സമ്പന്നമായിരുന്നു.[2]
ജീവിതരേഖ
തിരുത്തുക1937-ൽ കൊൽക്കത്തയിൽ ജനിച്ചു. ബംഗാളി ചിത്രകാരന്മാരായ സുനിൽദാസ്, ബികാഷ് ഭട്ടാചാര്യ എന്നിവരുമായി ചേർന്ന് സൊസൈറ്റി ഓഫ് കണ്ടംപററി ആർട്ട് ഓഫ് കൊൽക്കത്ത എന്ന സംഘടനയ്ക്ക് രൂപംനല്കി.
പ്രദർശനങ്ങൾ
തിരുത്തുക- ലോക യൂത്ത് ഫെസ്റ്റിവൽ, പ്രേഗ് -1968
- ഇന്ത്യ ഇന്റർനാഷണൽ ട്രിനലെ,ഡൽഹി -1968 & 71
- പാരീസ് ബിനാലെ -1970
- ‘മോഡേൺ ഇന്ത്യൻ പെയിന്റിംഗ്’, വാഷിംഗ്ടൺ ഡി.സി -1982
- ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ലണ്ടൻ -1982
പുരസ്കാരങ്ങൾ
തിരുത്തുക- രാജാ രവിവർമ്മ പുരസ്‌കാരം (2010)
അവലംബം
തിരുത്തുക- ↑ "രാജാ രവിവർമ്മ പുരസ്‌കാരം ഗണേഷ് പൈനിന്". മാതൃഭൂമി. 28 Feb 2011. Archived from the original on 2011-03-07. Retrieved 12 മാർച്ച് 2013.
- ↑ [www.deshabhimani.com/newscontent.php?id=274661 "ഗണേശ് പൈൻ അന്തരിച്ചു"]. ദേശാഭിമാനി. 13 മാർച്ച് 2013. Retrieved 13 മാർച്ച് 2013.
{{cite news}}
: Check|url=
value (help)