ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ പെടുന്ന ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി ഹിമാനി സ്ഥിതിചെയ്യുന്നത്. ഇന്ത്യാ-ചൈന അതിർത്തിയിലുമാണിത്.

ഗോമുഖ്, ഹിമാനിയുടെ കവാടം ഗംഗോത്രി ഹിമാനി(കൊടിയുടെ പിന്നിലായി). പശ്ചാത്തലത്തിൽ ഭാഗീരഥി കൊടുമുടി

ഗംഗോത്രി ഹിമാനി 30 കി.മീറ്റർ നീളത്തിലും 2കി.മീറ്റർ 4 കി.മീറ്റർ വരെ വ്യാപ്തിയിലായി ഉദ്ദേശം 27 കി.മീ ക്യുബിക് വ്യാപ്തത്തിൽ വ്യാപരിച്ചിരിയ്ക്കുന്നു. വടക്കു പടിഞ്ഞാറു ദിശയിൽ ഇത് പരക്കുന്നു.

ഇതിനു ചുറ്റുമുള്ള പർവ്വതങ്ങൾ ഗംഗോത്രി ഗണത്തിൽപ്പെട്ട ശിവലിംഗ,തലെസാഗർ,മേരു,ഭാഗീരഥി III എന്നിവയാണ്.ചൗഖംബയാണ് ഇതിലെ ഏറ്റവും ഉയർന്ന കൊടുമുടി.

ഗംഗോത്രിയുടെ പ്രവേശനകവാടമായ ഗോമുഖം (Gomukh) പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം കൂടിയാണ്.

ഹിമാനിയുടെ കാലികസ്ഥിതി

തിരുത്തുക
 
Retreat of Gangotri Glacier

നാസാ യു.എസ്.ജി.എസ് ,എൻ .എസ്.ഐ.ഡി.സി എന്നിവയുമായി ചേർന്നു നടത്തിയ പഠനപ്രകാരം ഗംഗോത്രിഹിമാനി ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നാണ് എന്നു രേഖപ്പെടുത്തുന്നുണ്ട്. 1780 മുതലുള്ള കണക്കുകൾ അനുസരിച്ച് ഈ ഹിമാനിയുടെ നീളം സ്ഥിരമായി കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ 1147 മീറ്ററും, പ്രതിവർഷം 19 മീറ്ററിന്റെ കുറവുമാണ് 1936 മുതൽ 1996 വരെ രേഖപ്പെടുത്തിയത്. [1] കഴിഞ്ഞ 25 വർഷത്തിൽ 850 മീറ്റർ ആയി ഹിമാനി പിൻവാങ്ങിയിട്ടുണ്ട്.,[2] 1996-99 വർഷങ്ങളിൽ ഇതിന്റെ വ്യാപനം 76 മീറ്ററുകൾ ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.[3]

പുറംകണ്ണികൾ

തിരുത്തുക
  1. Ajay K. Naithani, H. C. Nainwal, K. K. Sati and C. Prasad: Geomorphological evidences of retreat of the Gangotri glacier and its characteristics. Current Science, 2001, Vol. 80, No. 1, 87-94. http://www.ias.ac.in/currsci/jan102001/87.pdf
  2. Sharma, M. C. and Owen, L. A., J. Quat. Sci. Rev., 1996, 15, 335–365.
  3. article at Earth Observatory driven by NASA, found below a sat image illustration dated 2001
"https://ml.wikipedia.org/w/index.php?title=ഗംഗോത്രി_ഹിമാനി&oldid=3630384" എന്ന താളിൽനിന്ന് ശേഖരിച്ചത്