ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് നിന്ന് ഉത്ഭവിച്ച് ഒഴുകുന്ന നിരവധി ചെറിയ നദികളിൽ ഒന്നാണ് ഗംഗാവലി നദി. ഗംഗാവലി നദിക്ക് കുറുകെ നിർമ്മിച്ച ഹൊസൂർ പാലത്തിലൂടെ ദേശീയ പാത 66 (ഇന്ത്യ) കടന്നുപോകുന്നു. ഉത്തര കന്നഡ ജില്ലയെ ധാർവാർ, മംഗലാപുരം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാത അങ്കോള, കുമ്ത പ്രദേശങ്ങളെ രണ്ടായി പകുക്കുന്നു.

ഒരു സാധാരണ കാഴ്ച.
ഗംഗാവലി നദിയുടെ ഭാഗമായ മാഗോദ് വെള്ളച്ചാട്ടം

ഉത്ഭവവും ഭൂപ്രകൃതിയും

തിരുത്തുക

ഗംഗവല്ലി നദി (ബെദി നദി എന്നും അറിയപ്പെടുന്നു) ധാർവാഡിന് തെക്ക് പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് (സോമേശ്വര ക്ഷേത്രത്തിന് സമീപം) ശൽമലയായി പടിഞ്ഞാറ് ദിശയിൽ ഒഴുകി ഗംഗ ക്ഷേത്രത്തിന് തൊട്ടുപിന്നാലെ അറബിക്കടലുമായി ചേരുന്നു. ഗംഗാദേവിയിൽ നിന്നാണ് നദി ഗംഗവല്ലി എന്ന പേര് സ്വീകരിച്ചത്. ഈ പ്രദേശത്തെ ഗ്രാമത്തിന് ഗംഗവല്ലി എന്ന പേര് ഉണ്ട്. ഈ നദി 30 കി.മീ (98,425 അടി) കിലോമീറ്റർ (19 മൈൽ) താഴെയായി കൽഘട്ടഗി വച്ച് ഹുബ്ലിയിൽ നിന്ന് ഉത്ഭവിക്കുന്ന ബെദ്തി നദിയുമായി ചേരുന്നു. നദി പിന്നീട് പടിഞ്ഞാറോട്ടും പിന്നീട് തെക്ക്-പടിഞ്ഞാറോട്ടും 69 കിലോമീറ്റർ ദൂരം ഒഴുകുന്നു.  3, 574 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ നദിയുടെ ആകെ നീളം 15 കിലോമീറ്ററാണ് (94 മൈൽ). അറബിക്കടലിലേക്കുള്ള വഴിയിൽ മാഗോദ് എന്ന സ്ഥലത്ത് 180 മീറ്റർ ഉയരത്തിൽ നിന്ന് നദി താഴോട്ട് പതിക്കുന്നു.

ആദ്യത്തെ 72 കി.മീ (236,220 അടി) കിലോമീറ്റർ (45 മൈൽ) നദിയിലുള്ള വെള്ളച്ചാട്ടം ചെറുതാണ്. അതിനുശേഷം മഗൊഡിൽ വച്ച് 183 മീ (600 അടി) മീറ്റർ (600 ) ഉയരത്തിൽ നിന്ന് നദി താഴോട്ട് പതിക്കുകയും മാഗോഡ് വെള്ളച്ചാട്ടം രൂപപ്പെടുകയും ചെയ്യുന്നു. പിന്നീട് കുത്തനെയുള്ള താഴ്വരകളിലൂടെ നദി ഒഴുകുന്നു. വെള്ളച്ചാട്ടത്തിന് ശേഷം ബേധി നദിയുടെ പോഷകനദിയായ സോണ്ട നദിയിൽ ചേരുന്നു. അങ്കോള പട്ടണത്തിൽ നിന്ന് 11 കി.മീ (36,089 അടി) കിലോമീറ്ററും (7 മൈൽ) ബേലാമ്പറിൽ നിന്ന് 4 കിലോമീറ്ററും അകലെയാണ് ഗണഗാവല്ലി ഗ്രാമം.[1]  ഉത്തർ കന്നഡ ജില്ലയിലെ മറ്റൊരു പട്ടണമായ ഗോകർണ പട്ടണം ഗംഗവല്ലി റോഡിൽ മറുവശത്ത് 4 കിലോമീറ്റർ അകലെയാണ്.  ധാർവാഡ്, ഉത്തർ കന്നഡ ജില്ലകളിലൂടെയാണ് നദി ഒഴുകുന്നത്. നദിയുടെ പാതയിൽ ഇടതൂർന്ന നിത്യഹരിതവും അർദ്ധ നിത്യഹരിതവുമായ വനങ്ങളുണ്ട്.

പോഷകനദികൾ

തിരുത്തുക

ബെദി, ശാല്മാലി, സോണ്ട

ഭൂമിശാസ്ത്രം

തിരുത്തുക

ഗംഗവല്ലി തടത്തിലെ മണ്ണ് പ്രധാനമായും ലാറ്ററൈറ്റ് ഉത്ഭവമുള്ളതും ചുവപ്പ് മുതൽ തവിട്ട് നിറമുള്ളതുമാണ്. സ്വർണ്ണ മണൽ, കളിമണ്ണ്, എന്നിവയാണ് ഇവിടെ കാണപ്പെടുന്ന വിവിധതരം മണ്ണ്.

കാലാവസ്ഥ

തിരുത്തുക

മഴയുടെ തോത്

തിരുത്തുക

നദിയുടെ വലിയൊരു ഭാഗം പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗണഗവല്ലി നദീതടത്തിൽ വലിയ അളവിൽ മഴ ലഭിക്കുന്നു. ശരാശരി വാർഷിക മഴ 1,700 മി.മീ (67 ഇഞ്ച്) മില്ലിമീറ്റർ (67 ഇഞ്ച്) മുതൽ 6,000 മി.മീ (240 ഇഞ്ച്) മില്ലിമീറ്റർ വരെ (240 ഇഞ്ച്) വരെയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് (തെക്കുപടിഞ്ഞാറൻ കാലവർഷം അതിന്റെ പരകോടിയിലെത്തുമ്പോൾ ഏറ്റവും മഴ ലഭിക്കുന്നത് ജൂലൈ മാസമാണ്) ഏകദേശം 95% മഴയും ലഭിക്കുന്നത്. മഴക്കാലത്തിനു ശേഷമുള്ള മഴയിൽ ഇടിമിന്നലോട് കൂടിയ മഴ കൂടുതലും ഒക്ടോബറിലും ലഭിക്കുന്നു. വേനൽക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിലും ചെറിയതോതിൽ മഴ ലഭിക്കുന്നു. കനത്ത മഴക്കാലത്ത് നദി അടുത്തുള്ള ഗ്രാമങ്ങളിലേക്ക് വെള്ളപ്പൊക്ക ഉണ്ടാക്കുന്നു.

ശരാശരി ദൈനംദിന പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും ശരാശരി ദൈനംദിന കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷസുമാണ്. സാധാരണയായി ഏപ്രിൽ മാസമാണ് ഏറ്റവും ചൂടേറിയ മാസം.

രാവിലെ, വർഷത്തിലെ മിക്ക സമയത്തും ആപേക്ഷിക ഈർപ്പം 75% കവിയുന്നു. മൺസൂൺ മാസങ്ങളിൽ, ഉച്ചകഴിഞ്ഞ് ആപേക്ഷിക ഈർപ്പം ഏകദേശം 60% ആണ്. ഏറ്റവും വരണ്ട മാസങ്ങളിൽ (ജനുവരി മുതൽ മാർച്ച് വരെ) ഉച്ചകഴിഞ്ഞുള്ള ആപേക്ഷിക ഈർപ്പം 35% ൽ കുറവാണ്.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗംഗാവലി_നദി&oldid=4105072" എന്ന താളിൽനിന്ന് ശേഖരിച്ചത്