ഒരു തെങ്ങ് ഇനമാണ് ഗംഗാ ബോണ്ടം. ഇന്ത്യയിൽ വളരുന്ന തെങ്ങുകളിൽ ഏറ്റവും ചെറിയ തെങ്ങാണിത്. ആന്ധ്രാപ്രദേശിലാണ് ഇത് കൂടുതലായി വളരുന്നത്. തൈ നട്ട് രണ്ടരവർഷം കൊണ്ട് ഇത് കായ്ക്കുന്നു. പപ്പായയുടെ ആകൃതിയിലുള്ള തേങ്ങകൾ പ്രത്യേകത ആണ്. [1] ഒരു തെങ്ങിൽ നിന്നും 250 മുതൽ 300 വരെ തേങ്ങ ഒരു വർഷം ലഭിക്കുന്നു. കൂടാതെ കൊപ്രയാക്കിയാൽ ശരാശരി 190 ഗ്രാം കൊപ്രയും 68% വെളിച്ചെണ്ണയും ലഭിക്കും. തേങ്ങക്കും ഇളനീരിനും എണ്ണക്കും ഒരു പോലെ അനുയോജ്യമാണ്. [2]

റഫറൻസുകൾ

തിരുത്തുക
  1. "കേരളത്തിലെവിടെയും കുള്ളൻ ഗംഗാ ബോണ്ടം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു". Retrieved 2021-08-01.
  2. "ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ". Retrieved 2021-08-01.
"https://ml.wikipedia.org/w/index.php?title=ഗംഗാബോണ്ടം&oldid=3613543" എന്ന താളിൽനിന്ന് ശേഖരിച്ചത്