ഖ്മു ജനത
ലാവോസിലെ മെക്കോങ് നദിക്കരയിൽ കുടിയേറിപ്പാർത്തിട്ടുള്ള ഒരു ഗിരിവർഗമാണ് ഖ്മു. ചൈന, ടിബത്ത്, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് കുടിയേറിയവരാണ് ലാവോസിലെ ജനങ്ങൾ. അവർ ഖ്മു ജനതയുടെ ഭൂമി പിടിച്ചെടുത്തതിനെത്തുടർന്ന് പർവ്വതപ്രാന്തങ്ങളിലേക്ക് കുടിയേറി. ഖ്മു വർഗക്കാർ അവിടത്തെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി. കൂടാതെ അവിടുത്തെ ജനങ്ങളുമായി അടുത്തബന്ധം പുലർത്തുകയും സ്വന്തം സംസ്കാരം നിലനിർത്തുകയും ചെയ്തു.
Regions with significant populations | |
---|---|
Burma, China, USA | |
ലാവോസ് | 621,000 |
വിയറ്റ്നാം | 72,929 (2009)[1] |
തായ്‌ലാന്റ് | 10,000 |
Languages | |
Khmu, others | |
Religion | |
Satsana Phi, Theravada Buddhism, Christianity |
തെക്കുകിഴക്കേ ഏഷ്യയിലെ കംബോഡിയക്കാരുമായും ചെമ്പൻമുടിക്കാരായ മെലനേഷ്യൻകാരുമായും ഇവർക്ക് ഭാഷാപരമായ ബന്ധമുണ്ട്. അതുപോലെ ആസ്ട്രോ ഏഷ്യാറ്റിക് അഥവാ മാൺഖ്മർ വർഗക്കാരുടെ ഭാഷാഭേദങ്ങളും ഇവരുടെ ഭാഷയിലും കാണുന്നു.
അവലംബം
തിരുത്തുക- ↑ "The 2009 Vietnam Population and Housing Census: Completed Results". General Statistics Office of Vietnam: Central Population and Housing Census Steering Committee. June 2010. p. 134. Retrieved 26 November 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഖ്മു ജനത എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kammu home page Archived 2016-03-03 at the Wayback Machine.
- http://projekt.ht.lu.se/rwaai RWAAI (Repository and Workspace for Austroasiatic Intangible Heritage)
- http://hdl.handle.net/10050/00-0000-0000-0003-66EA-B@view Khmu in RWAAI Digital Archive