പ്രോബയോട്ടിക്സിനെ (ജീവനുള്ള സൂക്ഷ്മജീവികൾ) സംബന്ധിച്ച ഗവേഷണങ്ങളിലെ മാർഗ്ഗദർശിയായിരുന്ന ഇന്ത്യൻ മൈക്രോബയോളജിസ്റ്റായിരുന്നു ഖേം ഷഹാനി (ജീവിതകാലം: 1923–2001).

ഖെം ഷഹാനി
ജനനം(1923-03-01)1 മാർച്ച് 1923
മരണം6 ജൂലൈ 2001(2001-07-06) (പ്രായം 78)
സിസിലി, ഇറ്റലി
കലാലയംയൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ (പിഎച്ച്ഡി)
യൂണിവേഴ്സിറ്റി ഓഫ് ബോംബെ (B.S., M.S.)
അറിയപ്പെടുന്നത്അസിഡോഫിലസ് DDS-1 സ്ടെയ്ൻ ഗവേഷണം
പുരസ്കാരങ്ങൾബോർഡൻ അവാർഡ്(1964)
ഗാമ സിഗ്മ ഡെൽറ്റ ഇന്റർനാഷനൽ അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്യൂയിഷ്ഡ് സർവീസ് (1966)
ഫൈസർ അവാർഡ് (1977)
ഓട്ട്സ്റ്റാന്റിങ് സയന്റിസ്റ്റ് അവാർഡ് (1977)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമൈക്രോബയോളജി
സ്ഥാപനങ്ങൾനെബ്രാസ്ക്ക കൾച്ചേഴ്സ്

സുദീർഘമായ കരിയറിൽ അദ്ദേഹം പിയർ റിവ്യൂഡ് സയന്റിഫിക് ജേണലുകളിൽ 200ലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ലോകാരോഗ്യസംഘടന പോലെയുള്ള അന്തർദേശീയ സംഘടനകളുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിൽ 80 എണ്ണം പ്രോബയോട്ടിക്സിനെക്കുറിച്ചും ലാക്റ്റിക് കൾച്ചറിനെക്കുറിച്ചുമായിരുന്നു.[1][2]

ഇറ്റലിയിലെ സിസിലിയിൽ പ്രഭാഷണ പര്യടനത്തിനിടെ 2001 ജൂലൈ 6 അദ്ദേഹം അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക്ക്-ലിങ്കണിൽ ഒരു ശാസ്ത്രജ്ഞനും പ്രൊഫസറുമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായി ഒരു പ്രൊഫസർഷിപ്പ് ആരംഭിച്ചു. [3][4]

അക്കാദമിക പശ്ചാത്തലം

തിരുത്തുക

ഖേം ഷഹാനി ബി.എസ് ബോംബെ സർവകലാശാലയിൽ നിന്നാണ് ബിഎസ് ബിരുദവും (1943, മേജർ: ഡയറി ആൻഡ് ഫുഡ് ടെക്നോളജി; ന്യൂട്രീഷ്യൻ മൈക്രോബയോളജി), എം.എസ് ബിരുദവും (1947, മേജർ: ഡയറി കെമിസ്ട്രി; മൈനർ: മൈക്രോബയോളജി ) കരസ്ഥമാക്കിയത്. വിസ്കോൺസിൻ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി (1950, മേജർ: ഫുഡ് ആന്റ് ഡയറി സയൻസ്; മൈനർ: ബയോകെമിസ്ട്രി) നേടിയത്.

ഗവേഷണവും അദ്ധ്യാപനവും

തിരുത്തുക

1950 മുതൽ 1952 വരെ ഉർബാന-ചാംപെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാലയിലും 1953 മുതൽ 1957 വരെ കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും ഖേം ഷഹാനി അധ്യാപകനായി ജോലി ചെയ്തു.

1957 ൽ ഡയറി സയൻസ് വിഭാഗത്തിൽ ലിങ്കണിലെ നെബ്രാസ്ക സർവകലാശാലയിൽ ജോലി സ്വീകരിച്ച ഷഹാനി പിന്നീട് 1961 ൽ ഭക്ഷ്യ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറി. 1994-ൽ മുഴുവൻ സമയ അധ്യാപനത്തിൽ നിന്ന് വിരമിച്ചെങ്കിലും 2000 വരെ അദ്ധ്യാപനവും ഗവേഷണവും തുടർന്നു.

ബയോപ്രോസസ് ചെയ്തതും സംസ്ക്കരിച്ചതുമായ ഭക്ഷണങ്ങൾ; ലാക്റ്റിക് കൾച്ചറുകൾ, പ്രത്യേകിച്ച് ലാക്ടോബാസിലസ് ആസിഡോഫിലസ്, ഭക്ഷ്യ സുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ പുളിപ്പിക്കൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും പോഷകാഹാരങ്ങളെക്കുറിച്ച്, മനുഷ്യർക്കും മൃഗങ്ങൾക്കുമായുള്ള ഫുഡ് സപ്ലിമെന്റുകൾ, പാലിലും മറ്റ് ഭക്ഷണങ്ങളിലും മാംസ്യങ്ങളുടേയും രാസാഗ്നികളുടേയും പ്രാധാന്യവും പങ്കും, വേയുടെ (whey) ഉപയോഗം, ജലത്തിന്റെ ഗുണനിലവാരം, ജീവകങ്ങൾ, ആൻറിബയോട്ടിക്കുകൾ ഭക്ഷണത്തിലെ വിഷവസ്തുക്കൾ, മുലപ്പാൽ, ശിശുക്കളുടെ ഭക്ഷണങ്ങൾ, ബയോടെക്നോളജി എന്നിങ്ങനെ പാലിൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയവശത്തേക്കുറിച്ചും സാങ്കേതികവിദ്യയേക്കുറിച്ചുമുള്ള അടിസ്ഥാന ഗവേഷണവും വികസന പ്രവർത്തനങ്ങളുമാണ് ഷഹാനി നടത്തിയത്.

പേറ്റന്റുകൾ

തിരുത്തുക
  1. യുഎസ് പേറ്റന്റുകൾ (നമ്പർ 3,689,640), "ആന്റിബയോട്ടിക് ആസിഡോഫിലിൻ, ആന്റ് പ്രോസസ് ഓഫ് പ്രിപ്പയറിങ് ദ സെയ്മ്",
  2. യുഎസ് പേറ്റന്റ് (നമ്പർ 4,279,998), "റീജെനറേഷൻ ഓഫ് ഇമ്മൊബിലൈസ്ഡ് എൻസൈമ്സ്". "കോഫെർമെന്റേഷൻ ഓഫ് വെയ് അന്റ് വേ ആന്റ് ഗ്രെയ്ൻ റ്റു പ്രൊഡ്യൂസ് ഇന്റസ്ട്രിയൽ ആൽക്കഹോൾ" എന്നിവയിൽ രണ്ട് പേറ്റന്റ് അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെയുണ്ട്.

പുസ്തകങ്ങൾ

തിരുത്തുക

ഷഹാനി, കെ‌എം, മെഷ്‌ബെഷർ, ബി, മംഗമ്പള്ളി, വി. കൾട്ടിവേറ്റ് ഹെൽത്ത് ഫ്രം വിത്തിൻ:ഡോ. ഷഹാനീസ് ഗെയ്ഡ് റ്റു പ്രോബയോട്ടിക്സ്. വൈറ്റൽ ഹെൽത്ത് പബ്ലിഷേഴ്‌സ്, ഡാൻബറി, 2005. ISBN 1-890612-42-1

  1. "Khem Shahani". Vital Health Publishing. Retrieved 12 February 2009.
  2. "Dr. Shahani's probiotic research". Nebraska Cultures. Archived from the original on 27 March 2009. Retrieved 12 February 2009.
  3. "Food Science Newsletter" (PDF). University of Wisconsin–Madison, Department of Food Science. Archived from the original (PDF) on 2016-03-03. Retrieved 12 February 2009.
  4. "Professorship honors pioneering microbiologist and longtime UNL food scientist Khem Shahani". University of Nebraska Foundation. Archived from the original on 2015-05-03. Retrieved 12 February 2009.

 

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖെം_ഷഹാനി&oldid=3915291" എന്ന താളിൽനിന്ന് ശേഖരിച്ചത്