ഖുർറംമുറാദ്
പാകിസ്താൻകാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ്[1][2][3][4] ഖുർറംമുറാദ് (1932 നവംബർ 3-1996 ഡിസംബർ 19)[5]. പാക് ജമാഅത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന അദ്ദേഹം 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി[6] അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ചു.[7]
ഖുർറംമുറാദ് | |
---|---|
ജനനം | 1932 നവംബർ 3 |
മരണം | ഡിസംബർ 19, 1996 | (പ്രായം 64)
ദേശീയത | പാകിസ്താൻപാകിസ്താനി |
തൊഴിൽ | ഇസ്ലാമിക പണ്ഡിതൻ, ഗ്രന്ഥകാരൻ |
ജീവിതരേഖ
തിരുത്തുക1932 നവംബർ 3 ന് അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിൽ ജനനം. ഇന്ത്യാവിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് ചേക്കേറിയ ഖുറം മുറാദ് കുടുംബം രണ്ടു മാസത്തോളം താമസമോ കിടപ്പാടമോ ഇല്ലാതെ നിസ്സഹയാവസ്ഥയിൽ അലഞ്ഞു തിരിയേണ്ടിവന്നിട്ടുണ്ട്. കറാച്ചിയിലെ എം.ഡി കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1957 ൽ മിനസോട്ടാ യൂനിവേഴ്സിറ്റിയിൽ നിന്ന് ഉന്നതറാങ്കോടെ എം.എസ്.സി നേടി. പ്രഗൽഭ എഞ്ചിനിയറായിരുന്ന ഖുർറം മുറാദ് മക്കയിലെ മസ്ജിദുൽ ഹറാമിന്റേതടക്കം നിരവധി പ്രമുഖ നിർമ്മാണജോലികളിൽ പങ്കാളിയായിട്ടുണ്ട്.
സംഘനാരംഗത്ത്‍
തിരുത്തുക1951ൽ പാകിസ്താൻ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിവിഭാഗമായ ജംഇയ്യത്തുത്ത്വലബയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.1963-70 കാലയളവിൽ ജമാഅത്തെ ഇസ്ലാമിയുടെ ധാക്ക അമീറായും 1987-89 ൽ കാലയളവിൽ ലാഹോർ അമീറും 1963 ൽ കേന്ദ്ര ശൂറ അംഗവുമായി. മരണപ്പെടുമ്പോൾ പാക് ജമാഅത്തെ ഇസ്ലാമിയുടെ അസി:അമീറുമാരിലൊരാളായിരുന്നു.
കൃതികൾ
തിരുത്തുകചെറുതും വലുതുമായ 112 പുസ്തകങ്ങൾ ഉറുദുവിലും[8][9] 20 പുസ്തകങ്ങൾ ഇംഗ്ലീഷിലും അദ്ദേഹം രചിച്ചു. മലയാളമടക്കം[10] നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
- മലയാളത്തിൽ
Early Hours എന്ന ഖുർറംമുറാദിന്റെ ഗ്രന്ഥം 'പുലർകാല യാമങ്ങളിൽ' എന്ന പേരിൽ മലയാളത്തിലേക്ക് ഐ.പി.എച്ച്. മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചു
അവലംബം
തിരുത്തുക- ↑ Seyyed Vali Reza Nasr. Mawdudi and the Making of Islamic Revivalism. p. 151. Retrieved 29 ഓഗസ്റ്റ് 2019.
- ↑ "Way to the Quran". Retrieved 29 ഓഗസ്റ്റ് 2019.
- ↑ "Who is Muhammad". Retrieved 29 ഓഗസ്റ്റ് 2019.
- ↑ "KHURRAM J. MURAD: AN OVERVIEW OF HIS POLITICAL AND SCHOLARLY CONTRIBUTIONS". AUSTRALIAN JOURNAL OF HUMANITIES AND ISLAMIC STUDIES RESEARCH (AJHISR). 3 (2). Retrieved 29 ഓഗസ്റ്റ് 2019.
- ↑ "ഇസ്ലാം ഓൺലൈൻ". Archived from the original on 2010-06-02. Retrieved 2010-08-18.
- ↑ Islamization of thought and society, Bibliography. Aligarh Muslim University. p. 198.
- ↑ "ഐ.പി.എച്ച് വെബ്സൈറ്റിൽ ഖുർറം മുറാദിന്റെ പ്രൊഫൈൽ". Archived from the original on 2009-09-14. Retrieved 2010-08-17.
- ↑ "AUSTRALIAN ISLAMIC LIBRARY". Archived from the original on 2019-04-23. Retrieved 29 ഓഗസ്റ്റ് 2019.
- ↑ AUSTRALIAN ISLAMIC LIBRARY. "40 Hadith Collection". Archived from the original on 2019-04-23. Retrieved 29 ഓഗസ്റ്റ് 2019.
- ↑ P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 111. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.