ഖുർആൻ ബോധനം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം. ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ടി.കെ. ഉബൈദ് രചിച്ച ഖുർആൻ വ്യാഖ്യാനമാണ് ഖുർആൻ ബോധനം. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. [1]. ഏഴ് വാള്യങ്ങൾ പുറത്തിറങ്ങി. 1999 ജനുവരി 16 മുതൽ എ.ഐ.ആർ എന്ന തൂലികാനാമത്തിൽ പ്രബോധനം വാരികയിൽ ആരംഭിച്ച ഖുർആൻ ബോധനം ഖണ്ഡശ്ശ:യായി ആയിരത്തിലധികം ഭാഗങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. പരിഭാഷയും വാക്കർത്ഥങ്ങളും വിശദമായ വ്യാഖ്യാനങ്ങളും ഇതിലുണ്ട്.[2]
കർത്താവ് | ടി.കെ. ഉബൈദ് |
---|---|
പുറംചട്ട സൃഷ്ടാവ് | നാസർ എരമംഗലം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പരമ്പര | 7 |
സാഹിത്യവിഭാഗം | ഖുർആൻ വ്യാഖ്യാനം |
പ്രസാധകർ | ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് |
പ്രസിദ്ധീകരിച്ച തിയതി | 2002 |
പ്രത്യേകതകൾ
തിരുത്തുകഅറബി അക്ഷരജ്ഞാനമുള്ളവർക്ക് ഖുർആനിന്റെ മൂലപദങ്ങളുടെ അർഥം വെവ്വേറെ പഠിക്കാനും വിശദമായ വ്യാഖ്യാനം മനസ്സിലാക്കാനും സാധിക്കുന്നു. പുതിയ കാലഘട്ടവുമായും കേരളീയ സാഹചര്യവുമായും സുതാര്യമായ ബന്ധമുണ്ടാവുകയും സാധാരണക്കാർക്ക് സുഗ്രാഹ്യമായി മനസ്സിലാവുകയും ചെയ്യുക എന്നതെല്ലാം പരിഗണിച്ചാണ് ഈ രചന നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്. കൃതിക്ക് ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസ്സോസിയേഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശുദ്ധ പരിഭാഷയും മൌലിക ചിന്തയുമാണ് ഖുർആൻ ബോധനത്തിന്റെ സവിശേഷതയെന്ന് അഞ്ചാം വാള്യം പ്രകാശനം ചെയ്ത് ഒ. അബ്ദുർറഹ്മാൻ പറഞ്ഞു. വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്ന ജനകീയ ഖുർആൻ പരിഭാഷയാണ് ഖുർആൻ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ. മുഹമ്മദലി സൂചിപ്പിച്ചു.
അവലംബ കൃതികൾ
തിരുത്തുകആധുനികവും പൗരാണികവുമായ നിരവധി ഖുർആൻ വ്യാഖ്യാന കൃതികളും ഗ്രന്ഥങ്ങളും ജേണലുകളും സാഹിത്യങ്ങളും വ്യഖ്യാനത്തിന് അവലംബമാക്കിയിട്ടുണ്ട്. തഫ്സീറുൽ മുനീർ, തഫ്സീറുശ്ശഅ്റാവി, സ്വഫ്വത്തുതഫാസീർ, ഖുർആനിന്റെ തണലിൽ, തഫ്ഹീമുൽ ഖുർആൻ, തദബ്ബുറെ ഖുർആൻ, തഫ്സീർ സുയൂഥിയുടെ വ്യഖ്യാനമായ ദുർറുൽ മൻസൂർ, റാഗിബിന്റെ ഖുർആൻ നിഘണ്ടു, മുഅ്ജുമു അൽഫാദുൽ ഖുർആൻ തുടങ്ങിയ കൃതികളാണ് മുഖ്യമായ അവലംബങ്ങൾ.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-07. Retrieved 2017-08-10.
- ↑ "മലയാള പരിഭാഷകളിലെ വൈവിധ്യം". www.quranonweb.net. 2012-04-02.