ഇസ്ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും മുസ്ലിം ആത്മീയ ജ്ഞാനി യുമായ ഇമാം ശാഫിഈ യോടുള്ള ബഹുമാന പുരസ്കരമായി ഈജിപ്തിലെ കൈറോയിൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഇമാമിൻറെ മഖാമിൻറെ (കല്ലറയുടെ) മുകളിൽ ഖുബ്ബ രൂപത്തിൽ പണിത കുടീരമാണ് ഖുബ്ബതു ഇമാം ശാഫിഈ . മഖ്ബറയോടനുബന്ധിച്ചു ശാഫിഈ കർമശാസ്ത്രം പഠിപ്പിക്കുന്ന ഒരു മദ്രസ്സയും സലാഹുദ്ദീൻ രൂപകൽപ്പന ചെയ്തിരുന്നു. അത് പിന്നീട് മസ്ജിദുശ്ശാഫിഈ എന്ന പേരിൽ പള്ളിയായി പരിണമിച്ചു.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖുബ്ബതു_ഇമാം_ശാഫിഈ&oldid=3630352" എന്ന താളിൽനിന്ന് ശേഖരിച്ചത്