ഖുബ
അസർബൈജാനിലെ ഒരു നഗരവും രാജ്യത്തെ ഖുബ (റയോൺ) ജില്ലയുടെ ആസ്ഥാനവും ആണ് ഖുബ Quba (കുബ, കുവ, ഗുവ എന്നീ പേരുകളിലും ഈ നഗരം അറിയപ്പെടുന്നുണ്ട് Lezgin: Къуба́; Judæo-Tat: Qybə / Гъуьбэ /קאובּא ഷഹദാഗ് പർവതത്തിന്റെ വടക്കുകിഴക്കൻ ചരിവുകളിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. കുടിയാൽ നദിയുടെ വലത് കരയിൽ സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 38,100 പേര് ആണ് 2010ലെ ജനസംഖ്യ കണക്ക് അനുസരിച്ച് വസിക്കുന്നത്.
Quba | ||
---|---|---|
City & Municipality | ||
| ||
Coordinates: 41°21′35″N 48°30′45″E / 41.35972°N 48.51250°E | ||
Country | അസർബൈജാൻ | |
Rayon | Quba | |
ഉയരം | 600 മീ(2,000 അടി) | |
(2010)[1] | ||
• ആകെ | 38,100 | |
സമയമേഖല | UTC+4 (AZT) | |
• Summer (DST) | UTC+5 (AZT) | |
ഏരിയ കോഡ് | +994 169 |
ചരിത്രം
തിരുത്തുകവിവിധ യൂറോപ്യൻ ഭൂമിശാസ്‌ത്രജ്ഞരുടെ കൃതികളിലും പുരാതന അറബി, അൽബേനിയൻ ഉറവിടങ്ങളിലും ഖുബ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ അനുഷിരവൻ എന്ന രണാധികാരി നിർമ്മിച്ച കോട്ടയെ 'ബഡെ-ഫിറൂസ് ഖുബാത്ത്' എന്നും, പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി സ്രോതസ്സുകളിൽ ഖുബയെ 'ക്യൂബ' എന്നും പരാമർശിച്ചു കാണുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ അറേബ്യൻ ശാസ്ത്രജ്ഞനായ ഹമാബിയുടെ ഭൂമിശാസ്ത്രപരമായ പേരുകളുടെ നിഘണ്ടുവിൽ ഇത് അസർബൈജാനി നഗരങ്ങളിൽ കുബ്ബ എന്ന് പരാമർശിക്കപ്പെട്ടു, പതിനാറാം നൂറ്റാണ്ടിന്റെ ഉറവിടങ്ങളിൽ ക്യൂബയെ 'ഡോം' (കുംഭഗോപുരം) എന്ന് വിളിക്കുന്നു. ഗുബ (കൂബ) നഗരം ഗുഡിയൽ നദീതീര ഗ്രാമത്തിൽ നിന്നാണ് ഉത്ഭവിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഖുദത്തിൽ നിന്ന് താമസം മാറ്റിയ ശേഷം ഹുസൈൻ അലി ഖുബയുടെ ഖാൻ (ഗോത്ര തുർക്കിക് മുസ്ലീം ഭരണാധികാരി) ആയി മാറി നഗരത്തിന് ചുറ്റും കോട്ട മതിലുകൾ നിർമ്മിച്ചു .[2] അതിനുശേഷം. അദ്ദേഹം മറ്റ് അസർബൈജാനി ഖാനേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സംസ്ഥാനം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹുസൈൻ അലി ഖാന്റെ മകൻ ഫതാലി ഖാന്റെ (1758–1789) ഭരണകാലത്ത് ഖുബ ഖാനാറ്റിന്റെ സ്ഥാനം കൂടുതൽ ശക്തമായി.[3]
ജനസംഖ്യ
തിരുത്തുകജനസംഖ്യാശാസ്ത്രം
തിരുത്തുക2010ലെ ജനസംഖ്യ കണക്കു പ്രകാരം 38,150 ഇവിടത്തെ ജനസംഖ്യ.[4]
വംശീയ വിഭാഗങ്ങൾ
തിരുത്തുകജനസംഖ്യയുടെ ഭൂരിഭാഗവും അസർബൈജാനികളാണ്, ടാറ്റ്സും ലെസ്ജിയക്കാരും മറ്റ് ന്യൂനപക്ഷങ്ങളാണ്. നഗരത്തിന്റെ പ്രാന്തപ്രദേശമായ കുർമാസ ക്‌സാബെയിലാണ് രാജ്യത്തെ ഏറ്റവും വലിയ പർവത ജൂത സമൂഹവും മുൻ സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയും ഇവിടെയാണ് വസിക്കുന്നത്.[5]
അവലംബം
തിരുത്തുക- ↑ Population by economic and administrative regions of the Azerbaijan Republic, The State Statistical Committee of the Republic of Azerbaijan Archived 14 November 2010 at the Wayback Machine.
- ↑ Quba şəhəri (in Azerbaijani)
- ↑ "History of Quba".
- ↑ http://www.stat.gov.az/source/regions/az/007_3.xls
- ↑ Minahan, James B. (2014). Ethnic Groups of North, East, and Central Asia: An Encyclopedia. ABC-CLIO. p. 124. ISBN 1610690184.