ഖുഥുബ്

(ഖുഥുബു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂഫികൾക്കിടയിലെ അത്യുന്നത ശ്രേണിയിലെ പദവിയാണ് ഖുഥുബ് . അച്ചുതണ്ട്‌, നെടുംതൂൺ എന്നൊക്കെയാണ് വാഗര്ത്ഥം . പ്രപഞ്ച സംവിധാനത്തിന്റെ അടിസ്ഥാന ഘടകവും ഭൗമ മണ്ഡലത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറുക എന്നതാണ്‌ ആശയം. ഒരുകാലത്ത്‌ ഒരു ഖുഥുബ് മാത്രമേ ജീവച്ചിരിക്കുകയുള്ളൂ. തന്റെ യുഗത്തിലെ ദൈവം അനുവദിച്ച മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചുപോരുക പ്രസ്‌തുത വ്യക്തിയായിരിക്കും എന്ന് സൂഫികൾ കരുതുന്നു . അയാളുടെ മരണത്തിനു ശേഷം താഴേക്കിടയിലെ പ്രതിനിധികളിൽ നിന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നു. ഇത് ദൈവിക ഇടപെടലുകളിലൂടെയാണ് നടക്കുന്നതെന്ന് സൂഫികൾ വിശ്വസിച്ചു പോരുന്നു. തികച്ചും രഹസ്യ സ്വഭാവമുള്ള കാര്യമായതിനാൽ പ്രതിനിധി സഭയിൽ പെട്ട സൂഫികൾക്ക് മാത്രമേ ഇതാരാണെന്നതിനെ കുറിച്ച് അറിവുണ്ടാകൂ.[1]

അവലംബം തിരുത്തുക

  1. സൂഫി മാർഗ്ഗം , ഡോ. ഹുസൈൻ രണ്ടത്താണി
"https://ml.wikipedia.org/w/index.php?title=ഖുഥുബ്&oldid=2682765" എന്ന താളിൽനിന്ന് ശേഖരിച്ചത്