ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പൗരി ഗർവാൾ ജില്ലയിലെ ഒരു ഹിൽസ്റ്റേഷനാണ് ഖിർസു . 1700 മീറ്റർ ഉയരത്തിലാണ് ഖിർസു സ്ഥിതി ചെയ്യുന്നത്. പൗരിയിൽ നിന്ന് വടക്ക് 11 കിലോമീറ്ററും ഡെറാഡൂൺ നഗരത്തിൽ നിന്ന് പടിഞ്ഞാറോട്ട് 92 കിലോമീറ്ററുമകലെയാണീത്.

മനോഹരമായ പശ്ചാത്തലസൗന്ദര്യത്തിനു പേരുകേട്ടതാണ് ഖിർസു. ഈ പർവവതോപരിയിൽ നിന്നു , മഞ്ഞുമൂടിയ ത്രിശൂൽ, നന്ദാദേവി, നന്ദകോട്ട്, പഞ്ച്ചുലി കൊടുമുടികൾ, ഉൾപ്പെടെയുള്ളഹിമാലയത്തിന്റെ 300 കിലോമീറ്റർ വീതിയുള്ള മനോഹരമായ കാഴ്ച കാണാം [1] .

പരാമർശങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖിർസു&oldid=3256993" എന്ന താളിൽനിന്ന് ശേഖരിച്ചത്