ഖാൻ (അഭിനേതാവ്)
മലയാള നാടക, ചലച്ചിത്രനടനായിരുന്നു ഖാൻ. 1959 മുതൽ 35 വർഷക്കാലം നാടകവേദിയിൽ ഇദ്ദേഹം നിറഞ്ഞുനിന്നു.[1] വൈപ്പിൻ സ്വദേശിയാണ് ഖാൻ. പശ്ചിമ കൊച്ചിയുടെ നാടക മേഖലയിൽ നിന്നാണ് ഖാൻ നാടകരംഗത്ത് പ്രവേശിക്കുന്നത്. മണവാളൻ ജോസഫ്, എം.ജെ.ആന്റണി, മെഹ്ബൂബ്, തബലിസ്റ്റ് രാജപ്പൻ എന്നിവർ ചേർന്ന് സ്ഥാപിക്ക് ആർട്ടിസ്റ്റ് ഗ്രൂപ്പിലായിരുന്നു ഖാൻ ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീട് കെ.പി.എ.സി.യിൽ പ്രവേശിച്ചു. അവിടെ നിന്നുമാണ് ചലച്ചിത്ര രംഗത്ത് പ്രവേശിച്ചത്.
ചലച്ചിത്രങ്ങൾ
തിരുത്തുക- രാരിച്ചൻ എന്ന പൌരൻ
- മിന്നാമിനുങ്ങ്
- എന്റെ നീലാകാശം
- കൂട്ടുകുടുംബം
- തൂലാഭാരം
- ഏണിപ്പടികൾ
അവലംബം
തിരുത്തുക- ↑ "കൊച്ചിൻ കോർപ്പറേഷൻ, കൊച്ചിയുടെ സിനിമാ ലോകം". Archived from the original on 2014-12-16. Retrieved 2014-12-16.