ബ്രിട്ടീഷ് ഇന്ത്യയിൽ വ്യക്തികൾക്ക് നൽകപ്പെട്ടിരുന്ന ഒരു ബഹുമാനപദവിയായിരുന്നു ഖാൻ സാഹിബ്[1]. മുസ്‌ലിംകൾ, പാർസികൾ, ഇറാനികൾ, ജൂതർ എന്നീ സമുദായങ്ങളിലെ വ്യക്തികൾക്കായിരുന്നു ഇത് നൽകപ്പെട്ടിരുന്നത്. ഖാൻ, ഖാൻ സാഹിബ്, ഖാൻ ബഹദൂർ എന്നിവയാണ് വിവിധ തലങ്ങളിലായി നൽകപ്പെട്ടിരുന്ന പദവികൾ. ഖാൻ എന്നതിനേക്കാൾ മുന്തിയതും ഖാൻ ബഹദൂറിനേക്കാൾ തൊട്ടുതാഴെയുമായിരുന്നു ഖാൻ സാഹിബ് എന്നതിന്റെ സ്ഥാനം. പതക്കം, സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ബഹുമതികൾ. ഇത് ലഭിക്കുന്ന വ്യക്തികൾക്ക് നാമത്തിനോടൊപ്പം ബഹുമതിനാമം കൂടി ചേർക്കാൻ സാധിക്കുമായിരുന്നു. ബ്രിട്ടീഷിന്ത്യൻ ഭരണത്തെ പ്രതിനിധീകരിച്ച് വൈസ്രോയ് അല്ലെങ്കിൽ, ഗവർണർ ജെനറൽ എന്നിവർ ഈ പദവികൾ നൽകിവന്നു.

മുഗൾ ഭരണകാലത്താണ് ഇത്തരം ബഹുമതികൾക്ക് തുടക്കം കുറിക്കുന്നത്. പൊതുസേവനം നടത്തുന്നവർക്ക് (മുസ്‌ലിം, പാർസി, ജൂത മതക്കാർക്ക്)[1] നൽകിവന്ന ഈ അംഗീകാരങ്ങൾ ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ഹിന്ദു പ്രജകൾക്ക് റായ് സാഹിബ് എന്ന പതക്കമാണ് നൽകപ്പെട്ടിരുന്നത്. ഇത് പിന്നീട് റായ് ബഹദൂർ ആയി ഉയർത്തപ്പെടാറുണ്ട്.

ബാഡ്ജ്
  1. 1.0 1.1 Joan G. Roland (1998). The Jewish communities of India. Transaction Publishers. p. 35. ISBN 0765804395. Retrieved 2012-07-14.
"https://ml.wikipedia.org/w/index.php?title=ഖാൻ_സാഹിബ്_(പദവി)&oldid=4089649" എന്ന താളിൽനിന്ന് ശേഖരിച്ചത്