ഖാബിറത്ത് കാഫിഡിപ്പെ

നൈജീരിയൻ ചലച്ചിത്ര നടി

നൈജീരിയൻ ചലച്ചിത്ര നടിയും സംവിധായികയും നിർമ്മാതാവുമാണ് ഖാബിറത്ത് കാഫിഡിപ്പെ. തുണ്ടെ കേലാനി നിർമ്മിച്ച് സംവിധാനം ചെയ്ത 1999 ലെ നൈജീരിയൻ ചലച്ചിത്രമായ സാവറോയിഡ് എന്ന ചിത്രത്തിലെ കഥാപാത്രമായ “അരപരേഗംഗൻ” എന്നാണ് അവർ അറിയപ്പെടുന്നത്.[1][2]

ഖാബിറത്ത് കാഫിഡിപ്പെ
ജനനം
ദേശീയതനൈജീരിയൻ
പൗരത്വംനൈജീരിയൻ
തൊഴിൽ
  • actress
  • producer
  • director
സജീവ കാലം1996–present
അറിയപ്പെടുന്നത്ഡാസ്ലിംഗ് മിറേജ്
ദി നാരോ പാത്ത്
ഇവാലേവ
ദി വൈറ്റ് ഹാൻഡ്‌കെർചീഫ്

ആദ്യകാലജീവിതം

തിരുത്തുക

ജൂലൈ 29 നാണ് കാഫിഡിപ്പെ ജനിച്ചത്. അവർ തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓഗൺ സ്റ്റേറ്റിന്റെ തലസ്ഥാനമായ അബിയോകുട്ടയിലെ ഇകെറെകു സ്വദേശിയാണ്. അബൊകുട്ട ഗ്രാമർ സ്കൂളിൽ ചേരുകയും അവിടെ ഒലാബിസി ഒനബാൻജോ സർവകലാശാലയിൽ ചേരുന്നതിന് മുമ്പ് വെസ്റ്റ് ആഫ്രിക്ക സ്കൂൾ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. അവിടെ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.[3]

കാഫിഡിപ്പെയുടെ ആദ്യ ചലച്ചിത്രം ദി വൈറ്റ് ഹാൻഡ്‌കെർചീഫ് എന്ന ഹ്രസ്വചിത്രമാണ്. ബയോ അഡെബോവാലെയുടെ ആദ്യ നോവലായ ദി വിർജിന്റെ ചലച്ചിത്രാവിഷ്കാരം ആയ ഈ ചിത്രം തുണ്ടെ കേലാനി നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുവെങ്കിലും കുൻ‌ലെ അഫോളയൻ, പീറ്റർ ഫാറ്റോമിലോള, കോല ഒയേവോ, യെമി ഷോഡിമു എന്നിവരഭിനയിച്ച 1999-ലെ നൈജീരിയൻ ചിത്രം സാവോറോയിഡിൽ അഭിനയിച്ചപ്പോൾ മാത്രമാണ് അവർ ശ്രദ്ധേയയായത്.[4]പിന്നീട് 2004-ലെ നൈജീരിയൻ ചലച്ചിത്രമായ ദി കാമ്പസ് ക്വീൻ, 2006-ൽ സോള അസെഡെക്കോ, ബ്യൂട്ടിഫുൾ നുബിയ എന്നിവരഭിനയിക്കുകയും ടുണ്ടെ കേലാനി സംവിധാനം ചെയ്യുകയും മെയിൻഫ്രെയിം ഫിലിംസ് ആന്റ് ടെലിവിഷൻ പ്രൊഡക്ഷൻസ് നിർമ്മിക്കുകയും ചെയ്ത ദി നാരോ പാത്ത് എന്നിവയിലും അഭിനയിച്ചു.[5] 2006 ലെ നൈജീരിയൻ ചലച്ചിത്രമായ ഇവാലേവയിലെ പ്രധാന കഥാപാത്രത്തിന് ആഫ്രിക്ക മൂവി അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡുകൾ നേടി.[6][7]തുണ്ടെ കേലാനി നിർമ്മിച്ച് സംവിധാനം ചെയ്ത 2014 ലെ നൈജീരിയൻ നാടക ചിത്രമായ ഡാസ്ലിംഗ് മിറേജിൽ കുൻലെ അഫോളയൻ, ബിംബോ മാനുവൽ, യോമി ഫാഷ് ലാൻസോ, തായ്‌വോ അജയ് ലൈസെറ്റ് എന്നിവരോടൊപ്പം അവർ അഭിനയിച്ചു. [8][9]ലാഗോസ് സ്റ്റേറ്റിലെ ഇകെജയിലെ ഒപെബിയിലെ ആർ & എ ഹോട്ടലിൽ പ്രദർശിപ്പിച്ച ബിന്റു എന്ന ചിത്രം അവർ നിർമ്മിച്ചു.[10]

ഫിലിമോഗ്രാഫി

തിരുത്തുക
Title Written Year
ദി വൈറ്റ് ഹാൻഡ്‌കെർചീഫ് തുണ്ടെ കേലാനി 1999
സാവോറൈഡ് തുണ്ടെ കേലാനി 1999
ദി കാമ്പസ് ക്വീൻ തുണ്ടെ കേലാനി 2004
ദി നാരോ പാത്ത് തുണ്ടെ കേലാനി 2006
ഇവാലേവ ആയിഷയും ഖാബിറത്ത് കാഫിഡിപ്പും 2006
ഡാസ്ലിംഗ് മിറേജ് തുണ്ടെ കേലാനി 2014
ബിന്റു ഖാബിറത്ത് കാഫിഡിപ്പെ 2015
  1. Latestnigeriannews. "Why Khabirat Kafidipe is scared of Nigerian men". Latest Nigerian News.
  2. "Ayo Mogaji, Kafidipe for Awoyes Premiere". Modern Ghana.
  3. "Nigerian men scare me –Khabirat Kafidipe". The Punch - Nigeria's Most Widely Read Newspaper. Archived from the original on 2015-04-11.
  4. "MEN IN NIGERIA ARE OPPORTUNISTS----KABIRAT KAFIDIPE". nigeriafilms.com. Archived from the original on 2015-04-18.
  5. agboola. "When pages flip to inhabit screens". Weekly Trust. Archived from the original on 2016-09-24. Retrieved 2020-11-30.
  6. Coker, Onikepo (4 May 2007). "Africa Celebrates Film Industry at AMAA 2007". Mshale Newspaper. Minneapolis, USA: Mshale Communications. Archived from the original on 3 March 2012. Retrieved 5 April 2015.
  7. "AMAA Awards and Nominees 2007". African Movie Academy Award. Archived from the original on 12 October 2010. Retrieved 5 April 2015.
  8. Victor Akande. "Tunde Kelani's Dazzling Mirage premieres today". The Nation.
  9. Daily Times Nigeria. "Daily Times Nigeria". Archived from the original on 8 November 2014. Retrieved 5 November 2015.
  10. "We will celebrate Bintu home and abroad –Kabirah". The Punch - Nigeria's Most Widely Read Newspaper. Archived from the original on 2015-04-08.
"https://ml.wikipedia.org/w/index.php?title=ഖാബിറത്ത്_കാഫിഡിപ്പെ&oldid=3630327" എന്ന താളിൽനിന്ന് ശേഖരിച്ചത്