പാകിസ്താനിലെ പ്രമുഖ മത പ്രഭാഷകനും പാക്കിസ്ഥാന്റെ ബ്ലാസ്ഫെമി നിയമത്തിൽ [1]വരുത്തുന്ന മാറ്റത്തിനെതിരെ പ്രതിഷേധിക്കുന്ന 2015 ൽ സ്ഥാപിതമായ ഒരു മത രാഷ്ട്രീയ സംഘടന തെഹ്രീക് - എ - ലബ്ബൈക് പാകിസ്താൻ[2] എന്ന സംഘടനയുടെ സ്ഥാപകനുമാണ് ഖദീം ഹുസൈൻ.(ജനനം:22 ജൂൺ 1966- മരണം: 20 നവംബർ 2020)[3]

കാദിം ഹുസൈൻ റിസ്വി
Chairman of Tehreek-e-Labbaik Pakistan
പദവിയിൽ
ഓഫീസിൽ
1 August 2015
മുൻഗാമിPosition established
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-06-22) 22 ജൂൺ 1966  (57 വയസ്സ്)
Attock, Pakistan
ദേശീയത പാകിസ്താൻ

മുൻകാല ജീവിതം തിരുത്തുക

1966ൽ പഞ്ചാബിലെ ആറ്റോക്‌ ജില്ലയിൽ ഖാതിം ഹുസൈൻ ജനിച്ച.ലാഹോറിലെ പീർ മക്കി മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു. 2005ൽ നടന്ന ഒരു വാഹന അപകടത്തെ തുടർന്ന് വീൽചെയർ സ്ഥിരമായി ഉപയോഗിക്കേണ്ടി വന്നു അദ്ദേഹത്തിന്. 2015ൽ തെഹ്രീക്ക് ഈ ലബ്ബൈക് പാകിസ്താൻ എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി. ദൈവനിന്ദ നിയമത്തിനെതിരെ സംസാരിച്ച പഞ്ചാബ് ഗവർണർ സൽമാൻ തസീറിനെ,തെഹ്രീക്‌ ലബ്ബൈക് യാ റസൂലുല്ലാഹ് എന്ന സംഘടനയുടെ പ്രവർത്തകനായ മുംതാസ് ഖദ്റി കൊലപ്പെടുത്തുകയുണ്ടായി.അതിനെ തുടർന്ന് മുംതാസ് ഖദ്‌റിയെ കോടതി തൂക്കി കൊലയ്ക്ക് വിധിച്ചു. ഈ സംഭവത്തിന് ശേഷമാണ് പാകിസ്താനിൽ തെഹ്രീക്‌ എ ലബ്ബൈക് എന്ന സംഘടന ഉയർന്നുവന്നത്. ദൈവനിന്ദ നിയമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹം "ദൈവനിന്ദാ പ്രവർത്തകൻ" എന്ന പേരിൽ അറിയപ്പെടുന്നു.

പുസ്തകങ്ങൾ തിരുത്തുക

Some of his books include:[4]

  • Tayaseer Abwab-ul-Sarf (تیسر ابواب الصرف), Maktba Majadia Sultania, 2013, 680 p.
  • Taleemat-e-Khadimiya (تعلیمات خاد میۃ), Allama Fazal Haaq Publications, 2015, 677 p.
  • Fazail-e-Durood Shareef (فضائل درود شریف), Dajkot, 2018, 332 p.

അവലംബം തിരുത്തുക

  1. Barker, Memphis; Iqbal, Aamir (2018-11-01). "Asia Bibi: anti-blasphemy protests spread across Pakistan". the Guardian (in ഇംഗ്ലീഷ്). Retrieved 2018-11-01.
  2. Ali, Kalbe (2017-12-03). "Who is Allama Khadim Hussain Rizvi?". dawn.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-11-01.
  3. https://m.khaleejtimes.com/world/rest-of-asia/pakistan-tlp-chief-khadim-hussain-rizvi-passes-away-in-lahore
  4. Profile Archived 2023-08-29 at the Wayback Machine. on Marfat Library
"https://ml.wikipedia.org/w/index.php?title=ഖാദിം_ഹുസൈൻ_റിസ്‌വി&oldid=4027918" എന്ന താളിൽനിന്ന് ശേഖരിച്ചത്