പ്രവാചകൻ മുഹമ്മദിനോടുള്ള പ്രേമം പ്രമേയമാക്കിയ ഒരു ലോക പ്രശസ്ത കവിതയാണ് ഖസ്വീദതുല് വിത് രിയ്യഃ. മുഹമ്മദ് അബൂബക്കര് റഷീദുല് ബഗ്ദാദി യാണ് രചയിതാവ്. അറബി അക്ഷരമാലയിലെ ഇരുപത്തിയെട്ട് അക്ഷരങ്ങളും കൂടാതെ "ലാം അലിഫും" ഉള്പ്പെടെ ഇരുപത്തി ഒന്പത് കാണ്ഡങ്ങളായിട്ടാണ് കവിതയുടെ ക്രമീകരണം. "മീം" അധ്യായത്തിലൊഴികെ ഓരോ കാണ്ഡത്തിലും ഇരുപത്തിഒന്ന് വരികളാണുള്ളത്. "മീം" മില് ഇരുപത്തിരണ്ട് വരികളുണ്ട്. ഓരോ അദ്ധ്യായത്തിലും അതതു അക്ഷരം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ആദ്യക്ഷര-അന്ത്യാക്ഷര പ്രാസരീതി ഏറെ ഹൃദ്യമാണ്.[1]

തഖ്മീസുകള് (പഞ്ചവര്കരണം) തിരുത്തുക

ഖസ്വീദതുല് വിത് രിയ്യഃക്ക് നിരവധി മഹാന്മാര് തഖ്മീസുകള് (പഞ്ചവല്കരണം) നടത്തിയിട്ടുണ്ട്.

  • ഇബ്നുല് വര്റാഖ് അല് മുസ്വിലി
  • അശൈഖ് ആരിഫുബില്ലാഹി സ്വദഖതുല്ലാഹില് ഖാഹിരി കായല് പട്ടണം
  • മുഹമ്മദുല് ഫാത്വിമി ബ്നുല് ഹുസൈന് അസ്സഖലി അല് ഹുസൈനി

ഖസ്വീദതുല് വിത് രിയ്യഃക്ക് മലയാളത്തില് ഒരു വ്യാഖ്യാനമുണ്ട്. ഖസ്വീദതുല് വിത് രിയ്യഃ അനുരാഗത്തിന്റെ പുസ്തകം എന്ന പേരില് ഇഹ്സാന് പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ബുഖാരി ചെറിയമുണ്ടമാണ് രചയിതാവ്.

അവലംബം തിരുത്തുക

  1. ഖസ്വീദതുല് വിത് രിയ്യഃ അനുരാഗത്തിന്റെ പുസ്തകം ഇഹ്സാന് പബ്ലിക്കേഷന്സ്
"https://ml.wikipedia.org/w/index.php?title=ഖസ്വീദതുല്_വിത്_രിയ്യഃ&oldid=3088260" എന്ന താളിൽനിന്ന് ശേഖരിച്ചത്