ഖൻദഖ് യുദ്ധം
മദീനയിലെ മുസ്‌ലിങ്ങളെ ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന ഖുറൈഷികളും ജൂതരും മറ്റു ചില ഗോത്രങ്ങളും അടങ്ങിയ സഖ്യത്തെ മദീനയിലെ മുസ്‌ലിങ്ങൾ കിടങ്ങ് കുഴിച്ച് (അറബി:ഖൻദഖ്) നേരിട്ട യുദ്ധമായാണ് ഖൻദഖ് യുദ്ധം ( The Battle of the Trench - Arabic: غزوة الخندق; Transliteration: Latn) എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത് (AD.627/AH.5 മാർച്ച് 31 - ഏപ്രിൽ 5). അഹ്സാബ് യുദ്ധം അഥവാ സഖ്യകക്ഷി യുദ്ധം (Battle of the Confederates - Arabic: غزوة الاحزاب; Transliteration: Latn) എന്നും ഈ യുദ്ധം അറിയപ്പെടുന്നു. കിടങ്ങുകാരണം സഖ്യസേനക്ക് മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇതിലുണ്ടായില്ല.
ഖൻദഖ് യുദ്ധം (Battle of Trench) | |||||||
---|---|---|---|---|---|---|---|
the Muslim–Quraysh Wars ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
മുസ്‌ലിങ്ങൾ
| സഖ്യ സൈന്യം
| ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Muhammad Ali Ibn Abi Talib [3] | Abu Sufyan | ||||||
ശക്തി | |||||||
3,000[4] | 10,000[4] | ||||||
നാശനഷ്ടങ്ങൾ | |||||||
Light[5] | Extremely heavy[5] |
പശ്ചാത്തലം
തിരുത്തുകമക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്ത ശേഷവും ഖുറൈശികൾ മുസ്ലിങ്ങൾക്കെതിരെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഹിജ്റ രണ്ടാം വർഷം ബദറിൽ നടന്ന യുദ്ധത്തിൽ മുസ്‌ലിങ്ങൾ വിജയിച്ചെങ്കിലും ഉഹ്ദിൽ നടന്ന യുദ്ധത്തിൽ ഖുറൈശികൾ ഭാഗീക വിജയം നേടി. ഇത് അവർക്ക് ആത്മ വിശ്വാസം നൽകി. മദീനക്കുള്ളിൽ ചെന്ന് മുസ്‌ലിങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിങ്ങലുമായി ശത്രുതയുള്ള എല്ലാവരുടെയും സഖ്യ സൈന്യത്തെ രൂപീകരിക്കാൻ നീക്കങ്ങൾ ഖുറൈശികൾ ആരംഭിച്ചു. അവർക്ക് നിർണായകമായ രൂപത്തിൽ ഒരു രഹസ്യ സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു.
കിടങ്ങ് യുദ്ധതന്ത്രം
തിരുത്തുകഖുറൈഷികളുടെ സഖ്യ സേന രൂപീകരിക്കാനുള്ള നീക്കത്തിന്റെ വിവരം അറിഞ്ഞ പ്രവാചകൻ മുഹമ്മദ് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സൽമാനുൽ ഫാരിസ് എന്ന പേർഷ്യക്കാരനായ സ്വഹാബിയാണ് കുതിരപ്പടയെ നേരിടാനുള്ള പേർഷ്യൻ യുദ്ധതന്ത്രമായ കിടങ്ങ് കുഴിക്കൽ എന്ന തന്ത്രം നിർദ്ദേശിക്കുന്നത്. ഇത് സ്വീകരിച്ച മുസ്‌ലിങ്ങൾ മദീന പട്ടണത്തെ ചുറ്റി നീളത്തിൽ ഒരു കിടങ്ങ് കുഴിക്കാൻ ആരംഭിച്ചു. സൽഅ് കുന്നിന്റെ വടക്ക് ഭാഗത്തായി രണ്ട് വശത്തായാണ് നീളത്തിൽ കിടങ്ങ് കുഴിച്ചത്. മദീനയുടെ ബാക്കി ഭാഗങ്ങൾ കുതിരകൾക്ക് കടക്കാനാവാത്ത പുരാതനമായ ഒരു ലാവാ പ്രവാഹം കൊണ്ടുണ്ടായ മണ്ണ് നിറഞ്ഞ ഭാഗങ്ങളായിരുന്നു. ബാക്കി ഭാഗങ്ങൾ മരങ്ങൾ ഇടതൂർന്നു വളർന്ന ഭാഗങ്ങളും. കിടങ്ങ് നിർമ്മാണം പൂർത്തിയായതോടെ മുസ്‌ലിങ്ങൾ യുദ്ധ സജ്ജരായി സഖ്യ സേനയെ കാത്തിരുന്നു. എന്നാൽ മദീനക്ക് ഉള്ളിൽ ഉണ്ടായിരുന്ന ഒരു വലിയ അപകടത്തെ അവർ അറിഞ്ഞില്ല.
യുദ്ധം
തിരുത്തുകAD.627/AH.5 മാർച്ച് 31ന് യുദ്ധ സജ്ജരായ സഖ്യ സൈന്യം മദീന അതിർത്തിയിൽ എത്തി. ജുഹ്ഫ വഴിയും ഉഹ്ദ് വഴിയും ഒരേ സമയം പതിനായിരത്തോളം സൈനികർ മദീനയെ കയറി ആക്രമിക്കുക എന്ന വ്യക്തമായ പദ്ധതിയോടെയാണ് ഖുറൈഷികളുടെ നേതൃത്വത്തിലുള്ള സഖ്യ സൈനികർ എത്തിയത്. 2000 മാത്രമായിരുന്നു മുസ്‌ലിം സേനാ ബലം. നിർണായകമായ രീതിയിൽ മദീനാ പട്ടണത്തിനുള്ളിൽ വസിച്ചിരുന്ന മുസ്‌ലിങ്ങളുമായി സമാധാന സഖ്യമുണ്ടായിരുന്ന ബനൂ ഖുറൈള്വ എന്ന ജൂതഗോത്രം കരാർ ലംഘിച്ചു സഖ്യ സേനക്കൊപ്പം ചേരും എന്ന വാഗ്ദാനവും അവർക്ക് ലഭിച്ചിരുന്നു.
എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു കിടങ്ങ് കണ്ട സഖ്യ സൈനികർ അമ്പരന്നു. കിടങ്ങ് മറികടക്കാൻ ഒരു വഴികാണാതെ കുതിരപ്പടക്ക് മദീനയിൽ പ്രവേശിക്കാനാവില്ലെന്നു അവർക്ക് മനസ്സിലായി. കിടങ്ങ് തകർക്കാനുള്ള അവരുടെ ശ്രമത്തെയൊക്കെ മറുവശത്തിരുന്ന മുസ്‌ലിം പോരാളികൾ അമ്പെയ്തു പരാജയപ്പെടുത്തി. സാഹസികമായി കിടങ്ങ് മറികടക്കാൻ ചിലർ നടത്തിയ ശ്രമം കിടങ്ങിൽ വീണു മരണപ്പെടുന്നതിൽ കലാശിച്ചു. സാഹസികമായി കിടങ്ങ് മറികടന്ന് എത്തിയ സഖ്യ സൈന്യത്തിലെ കരുത്തനായ കുതിരപ്പടയാളി അംറ് ഇബിൻ വുധ്നെ അലി ബിൻ അബീത്വാലിബ് പോരാട്ടത്തിൽ പരാജയപ്പെടുത്തി.
ചുരുക്കത്തിൽ ആക്രമണ ശ്രമം ഉപരോധത്തിന് വഴിമാറി. അതെ സമയം ഭയവിഹ്വരായ മുസ്‌ലിം സൈനികരെ കൂടുതൽ ഭയപ്പെടുത്തി ബനൂ ഖുറൈള്വക്കാർ കൂടുമാറിയ ആക്രമണ സജ്ജരാവുന്ന വിവരം അവരെ തേടിയെത്തി. സഖ്യ സൈനികർ പുതിയ തന്ത്രങ്ങൾ ആലോചിച്ചു. ബനൂ ഖുറൈള്വക്കാരുടെ സഹായത്തിലായിരുന്നു അവരുടെ പ്രതീക്ഷ. ഇതിനിടയിൽ മുസ്‌ലിങ്ങൾ നിയോഗിച്ച ചില ചാരന്മാർ സഖ്യ സൈന്യത്തിനും ബനൂ ഖുറൈള്വക്കാർക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ഇരു പക്ഷവും മറ്റുള്ളവരുടെ സഹായത്തിൽ സംശയാലുക്കളായി.
യുദ്ധാവസാനം
തിരുത്തുകഉപരോധം വിജയിക്കില്ല എന്ന് പറഞ്ഞു സഖ്യ സൈന്യത്തിലെ ചില കക്ഷികൾ യുദ്ധം അവസാനിപ്പിച്ചു പിന്മാറി. എന്നാൽ നീണ്ട ഒരു ഉപരോധത്തിന് സജ്ജീകരണവുമായി വന്ന ഖുറൈശികൾ തോറ്റു പിന്മാറാൻ ഒരുക്കമല്ലായിരുന്നു. പക്ഷെ അഞ്ചാം ദിവസം ഖുറൈഷി സൈനിക താവളം സ്ഥിതിചെയ്യുന്ന പ്രദേശത്തുണ്ടായ ഒരു കനത്ത മരുക്കൊടുങ്കാറ്റിൽ ഖുറൈഷി സേനക്ക് കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായി. അതോടെ പിന്മാറാതെ നിവർത്തിയില്ലാതായ ഖുറൈഷി സൈന്യം ഉപരോധം അവസാനിപ്പിച്ചു പിന്മാറി.
അനന്തരഫലം
തിരുത്തുകനിർണായകമായ സമയത്ത് സമാധാന കരാർ ലംഘിച്ചു യുദ്ധത്തിനോരുങ്ങിയ ബനൂ ഖുറൈള്വ ജൂത ഗോത്രത്തിലെ സൈനികരെ ആക്രമിച്ച മുസ്‌ലിങ്ങൾ അവരെ വധിക്കുകയും കീഴടങ്ങിയവരെ മദീനയിൽ നിന്നും നാട് കടത്തുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Watt 1956
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Dhu al-Qi'dah
- ↑ http://www.ezsoftech.com/islamic/khandaq.asp
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Rodinson 208
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;statesman
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.