ഖതാദ ഇബ്ൻ ഇദ്‌രീസ്
പതിമൂന്നാം നൂറ്റാണ്ടിൽ മക്കയിലെ ഭരണാധികാരിയായിരുന്നു ഖതാദ ഇബ്ൻ ഇദ്‌രീസ് (അറബി: أبو عزيز قتادة بن إدريس الحسني العلوي الينبعى المكي, മരണം 1220/1221). ശീഈ വിഭാഗത്തിലായിരുന്നു അദ്ദേഹം എന്ന് കരുതപ്പെടുന്നു[1]. ഇദ്ദേഹം സ്ഥാപിച്ച ബനൂ ഖതാദ എന്ന രാജവംശം 1925 വരെ മക്കയിൽ ഭരണം നിലനിർത്തി[2]. മംലൂക്ക് ഭരണത്തിന്റെ അവസാനത്തിലോ ഒട്ടോമൻ ഭരണത്തിന്റെ തുടക്കത്തിലോ ബനൂ ഖതാദ രാജവംശം സുന്നീ ഇസ്‌ലാമിലേക്ക് വഴിമാറിയതായി കാണപ്പെടുന്നു.
ജീവിതരേഖ
തിരുത്തുകപ്രവാചകൻ മുഹമ്മദിന്റെ ചെറുമകൻ ഹസൻ ഇബ്ൻ അലിയുടെ കുടുംബപരമ്പരയിൽ പെട്ട ഖതാദ ഇബ്ൻ ഇദ്‌രീസ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനത്തിലായി യാമ്പു താഴ്‌വരയിൽ ജനിച്ചു എന്ന് ഗണിക്കപ്പെടുന്നു[3]. താഴ്‌വരയിലെ നഹ്റുൽ അൽഖമിയ പ്രദേശത്താണ് ഈ ഗ്രാമീണ കുടുംബം താമസിച്ചിരുന്നത് എന്ന് ഇബ്ൻ ഖൽദൂൻ രേഖപ്പെടുത്തുന്നുണ്ട്[4]. ശരീഫ് എന്നാണ് ഈ കുടുംബത്തിലെ ആളുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
അവലംബം
തിരുത്തുക- ↑ Curatola, Giovanni (January 2007). The Art and Architecture of Mesopotamia. ISBN 9780789209214.
- ↑ Salibi, 1998, p.55.
- ↑ Ibn Fahd 1986, p. 575–576.
- ↑ Ibn Khaldūn 2000, p. 135.
ഗ്രന്ഥസൂചിക
തിരുത്തുക- Ibn Fahd, ‘Izz al-Dīn ‘Abd al-‘Azīz ibn ‘Umar ibn Muḥammad (1986) [composed before 1518]. Shaltūt, Fahīm Muḥammad (ed.). Ghāyat al-marām bi-akhbār salṭanat al-Balad al-Ḥarām غاية المرام بأخبار سلطنة البلد الحرام (in അറബിക്). Vol. 1 (1st ed.). Makkah: Jāmi‘at Umm al-Qurá, Markaz al-Baḥth al-‘Ilmī wa-Iḥyā’ al-Turāth al-Islāmī, Kullīyat al-Sharīʻah wa-al-Dirāsāt al-Islāmīyah.
- al-Qalqashandī, Shihāb al-Dīn Abū al-‘Abbas Aḥmad ibn ‘Alī (1914) [1412]. Ṣubḥ al-a'shá صبح الأعشى (in അറബിക്). Vol. 4. al-Qāhirah: Dār al-Kutub al-Khidīwīyah.
- Ibn Khaldūn, ‘Abd al-Raḥmān ibn Muḥammad (2000). Shahādah, Khalīl; Zakār, Suhayl (eds.). Tārīkh Ibn Khaldūn تاريخ ابن خلدون (in അറബിക്). Vol. 4. Bayrūt: Dār al-Fikr.
- Ibn al-Athir, Izz al-Din; Richards, D.S. (2008), The chronicle of Ibn al-Athīr for the Crusading Period from al-Kāmil fi'l-taroikh: The years 589-629/1193-1231: the Ayyūbids after Saladin and the Mongol Menace, Ashgate Publishing, Ltd., ISBN 978-0-7546-4079-0
- Peters, Francis E. (1994), Mecca: a Literary History of the Muslim Holy Land, Princeton University Press, ISBN 978-0-691-03267-2
- Salibi, Kamal S. (1998), The Modern History of Jordan, I.B.Tauris, ISBN 978-1-86064-331-6