ഖണ്ഡജാതി അട (താളം)
കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ഖണ്ഡജാതി അടതാളം. അടതാളം എന്നുമാത്രം പറഞ്ഞാൽ ഖണ്ഡജാതി അടതാളമാണ് വിവക്ഷിതം. കല്യാണി, തോടി എന്നീ രാഗങ്ങളിൽ ഖണ്ഡജാതി അടതാളത്തിലുള്ള കീർത്തനങ്ങളും കൃതികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
രേഖപ്പെടുത്തുന്ന രീതി
തിരുത്തുകഅടതാളത്തെ 1100 എന്ന രീതിയിൽ രേഖപ്പെടുത്താം . ഇതിൽ 1 എന്നത് ലഘുവിനെ സൂചിപ്പിക്കുന്നു (അതായത് ഒരു അടി ). 0 എന്നത് ദ്രുതത്തെ സൂചിപ്പിക്കുന്നു ( അതായത് ഒരു അടി, ഒരു വീശ് ). അതായത് അടി - അടി -അടി വീശ് - അടി വീശ് എന്നതാണ് അട താളത്തിന്റെ ക്രമം. ഇതിൽ ഓരോ അടിക്കുംഅഞ്ചക്ഷരവും ധൃതത്തിനു രണ്ടക്ഷരവും കണക്കാക്കിയാൽ അത് ഖണ്ഡ ജാതി അട താളം ആയി .
ഉദാഹരണത്തിന് ഒരു അടിക്കു അഞ്ച് അക്ഷരം; അതായത് "ത കി ട ത ക (അടി =1 ) + ത കി ട ത ക (അടി = 1 ) + രണ്ടക്ഷരം (അടി +വീശ് = 0 )+ രണ്ടക്ഷരം (അടി +വീശ് = 0 ). ഇവിടെ ലഘുവിന് ഖണ്ഡ ജാതി ആണ് . അതായത് ഒരു അടിക്കു ശേഷം നാല് വിരൽ എണ്ണം. അങ്ങനെ രണ്ടു ലഘു ചേർന്ന് 10 അക്ഷരം. ഒരു അടിയും ഒരു വീശും ( അഥവാ വിസർജിതം ) ചേർന്നാൽ ഒരു ദ്രുതം (രണ്ടക്ഷരം )ആയി. അങ്ങനെയുള്ള 2 ദ്രുതം ( 4 അക്ഷരം) ആദ്യത്തെ 2 ലഘുവിനോട് ചേർത്താൽ മൊത്തത്തിൽ 14 അക്ഷര കാലമാവും .ഇങ്ങനെ പതിനാല് ആക്ഷരങ്ങൾ (5 + 5 + 2 + 2 = 14) ഉള്ള ഈ ഒരു ക്രമത്തെ ഒരു താളവട്ടമായി കണക്കാക്കുമ്പോൾ അത് ഖണ്ഡ ജാതി അട താളമായി.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പഷിമിരിയം ആദിയപ്പയ്യ രചിച്ച ഭൈരവി രാഗത്തിലുള്ള 'വിരിബോണി' എന്ന് തുടങ്ങുന്ന പ്രശസ്തമായ വർണം അട താളത്തിൽ (ഖണ്ഡ ജാതി അട താളം) ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് .