കൾഗോവ ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കൾഗോവ ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും വടക്കു-പടിഞ്ഞാറായി ഏകദേശം 660 കിലോമീറ്റർ അകലെയായി 35,239 ഹെക്റ്റർ സ്ഥലത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 120 കിലോമീറ്റർ (390,000 അടി) അകലെയുള്ള ബ്ര്യുവരിനയാണ് ഏറ്റവും അടുത്തുള്ള പട്ടണം. ന്യൂ സൗത്ത് വെയിൽസും ക്യൂൻസ് ലാന്റും തമ്മിലുള്ള അതിർത്തിയുടെ ഭാഗമാണ് ദേശീയോദ്യാനത്തിന്റെ വടക്കൻ അതിർത്തിയെ നിർണ്ണയിക്കുന്നത്.
കൾഗോവ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 29°04′50″S 147°02′07″E / 29.08056°S 147.03528°E |
വിസ്തീർണ്ണം | 352.39 km2 (136.1 sq mi)[1] |
Website | കൾഗോവ ദേശീയോദ്യാനം |
ഈ ദേശീയോദ്യാനത്തിലൂടെയാണ് കൾഗോവ നദി ഒഴുകുന്നത്.
ആകർഷണങ്ങൾ
തിരുത്തുകപ്രചോദനാത്മകമായ റിവർ റെഡ് ഗമ്മുകളും വിസ്തൃതമായ പ്രളയസമതലങ്ങളും ആസ്ത്രേലിയയിലെ ജനവാസമില്ലാത്ത പ്രദേശങ്ങളുടെ ബിബങ്ങളാണെന്ന് ഓർമ്മിപ്പിക്കുന്ന ലാന്റ്സ്ക്കേപ്പാണ്. ഈ ദേശീയോദ്യാനത്തിന്റെ വളരെ വലിയ ഒരു ഭാഗത്ത് കൂളബ എന്ന പ്രാദേശികമായ വൃക്ഷം വ്യാപിച്ചിരിക്കുന്നു. വാസ്തവത്തിൽ കൾഗോവയിലെ കൂളബ മരങ്ങളുള്ള വനപ്രദേശങ്ങളുടെ അത്രയും വിസ്തൃതി ന്യൂ സൗത്ത് വെയിൽസിലെ മറ്റൊരു ദേശീയോദ്യാനത്തിനും ഇല്ല.[2]
ഇതും കാണുക
തിരുത്തുക- Protected areas of New South Wales
അവലംബം
തിരുത്തുക- ↑ "Culgoa National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 12 October 2014.
- ↑ "Culgoa National Park". Office of Environment & Heritage. Government of New South Wales. Retrieved 5 February 2013.