കൽവിളക്ക്

ആരാധനാലയങ്ങളുടെ മുന്നിലുള്ള കല്ലില്‍ തീര്‍ത്ത വിളക്ക്

കല്ലിൽ കൊത്തിയെടുക്കുന്ന വിളക്കായതുകൊണ്ടാണിതിനെ കൽവിളക്കെന്ന് പറയുന്നത്. കേരളത്തിൽ വളരെകാലം മുൻപ് തന്നെ കൽവിളക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കോൺക്രീറ്റിലും കൽവിളക്കുകൾ നിർമ്മിക്കാറുണ്ട്. നിലവിളക്ക് തെളിയിക്കുന്നതുപോലെ എണ്ണയൊഴിച്ച് തിരിയിട്ടാണ് കൽവിളക്കുകളും തെളിയിക്കുന്നത്. ആകൃതിയിലും നിലവിളക്കിനോട് വളരെ സാമ്യമുണ്ട്.

കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് മാരിയമ്മൻ കോവിലിനുമുന്നിലെ കൽവിളക്ക്

കേരളത്തിലെ അമ്പലങ്ങളിൽ കൽവിളക്കുകൾ സർവ്വസാധാരണമാണ്. ഇപ്പോൾ കുരിശോടുകൂടിയ കൽവിളക്ക് ക്രിസ്ത്യൻ പള്ളികളിലും കാണാറുണ്ട്.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൽവിളക്ക്&oldid=2939559" എന്ന താളിൽനിന്ന് ശേഖരിച്ചത്