കൽപശ്രേഷ്ഠ
ഒരു സങ്കര ഇനം തെങ്ങാണ് കൽപശ്രേഷ്ഠ. ഡി x ടി സങ്കരയിനം ആണിത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് ഇത് വികസിപ്പിച്ചെടുത്തത്. മലയൻ കുറിയ മാതൃ വൃക്ഷവും തിപ്പത്തൂർ ടോൾ പിതൃവൃക്ഷവുമായാണ് ഇത് വികസിപ്പിച്ചത്. നട്ട് 6-7 വർഷത്തിനുള്ളിൽ കായ്ക്കുന്ന ഈ തെങ്ങിനം ജലസേചനം നന്നായുള്ളിടത്ത് നാലുവർഷത്തിനുള്ളിൽ തന്നെ കായ്ക്കുന്നു. പ്രതിവർഷം ശരാശരി 167 തേങ്ങ ലഭിക്കുന്നു. ഒരു നാളികേരത്തിൽ നിന്ന് 215 ഗ്രാം കൊപ്ര വീതം ഒരു തെങ്ങിൽ നിന്ന് ഒരു വർഷം 36 കിലോ കൊപ്രയും ലഭിക്കുന്നു. [1]
റഫറൻസുകൾ
തിരുത്തുക- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.