കർബെലാഷ്വിലി സഹോദരന്മാർ - പിലിമൻ, ആൻഡ്രിയ, പെട്രെ, പോളിയെവ്ക്ടോസ് (ദ കൺഫെസർ എന്നറിയപ്പെടുന്നു), വാസിൽ (മതപരമായ നാമം സ്റ്റെപേൻ, സ്റ്റെപാൻ ദി കൺഫസർ എന്നും അറിയപ്പെടുന്നു) - പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജോർജിയൻ സംഗീത, മത പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്ന ജോർജ്ജിയയിൽ നിന്നുള്ള അഞ്ച് സഹോദരന്മാരായിരുന്നു. അവരുടെ ശ്രമങ്ങൾക്ക് 2011 ൽ ജോർജിയൻ ഓർത്തഡോക്സ് സഭ അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

അഞ്ച് കർബെലാഷ്വിലി സഹോദരന്മാരും അവരുടെ പിതാവ് ഗ്രിഗോളും.

ജീവിതരേഖ തിരുത്തുക

അഞ്ച് സഹോദരന്മാരും അവരുടെ സഹോദരി സിഡോണിയയും ക്വെമോ ചാല ഗ്രാമത്തിലെ പുരോഹിതനായിരുന്ന ഗ്രിഗോൾ കർബെലാഷ്വിലിയുടെ (1812-1880) മക്കളായിരുന്നു.[1] പെട്രെ കർബെലയുടെ (ഖ്മലാഡ്‌സെ) പുത്രനായിരുന്നു കർബെലാഷ്‌വിലി സഹോദരന്മാരിലെ മൂത്തയാൾ യൗവനത്തിൽ മുഖ്‌രാണി രാജകുമാരനായ എറെക്കിൾ രണ്ടാമന്റെ കൊട്ടാരത്തിൽ കീർത്തനം ആലപിക്കുന്ന ജോലിയിലേർപ്പെടുകയും സാംതാവിസി കത്തീഡ്രലിൽ സ്തോത്രം പഠിപ്പിക്കുകയും ചെയ്തിരുന്നു. തൻറെ പിതാവിനോടൊപ്പം സംഗീതം അഭ്യസിച്ച ഗ്രിഗോൾ,[2] ദേവാലയ സങ്കീർത്തനം, വായന എന്നീ മേഖലകളിൽ സ്വയം പ്രാവീണ്യം നേടുകയും 1820-നും 1824-നും ഇടയിലുള്ള കാലഘട്ടത്തിൽ ഷിയോ-എംഗ്വിം ആശ്രമത്തിൽ നിന്ന് കൂടുതൽ വിദ്യാഭ്യാസം നേടിക്കൊണ്ട് 1849-ൽ ഒരു വൈദികനായി അഭിഷിക്തനാകുകയും ചെയ്തു. അദ്ദേഹം തന്റെ മക്കൾക്ക് സംഗീത താൽപ്പര്യങ്ങൾ പകർന്നുകൊടുത്തതോടെ അവരിൽ ഓരോരുത്തരും മതപരവും അധ്യാപനപരവുമായ ജീവിതത്തിൽ സജീവമായിത്തീർന്നു.[3] 1864-ൽ മെയ് 1-ന് നിഷെവോ കാസിലിന് സമീപമുള്ള ഒരു സമ്മേളനത്തിൽ നാടോടി ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ട് സഹോദരങ്ങൾ ആദ്യമായി ഒരുമിച്ച് പാടി.[4]

അവലംബം തിരുത്തുക

  1. "Historical Figures – International Research Center for Traditional Polyphony". Retrieved Jul 31, 2019.
  2. "Georgian Chant | Georgian Chant History". www.georgianchant.org. Retrieved Aug 1, 2019.
  3. "Historical Figures – International Research Center for Traditional Polyphony". Retrieved Jul 31, 2019.
  4. "† orthodoxy.ge † ღვაწლით შემოსილნი - ეპისკოპოსი სტეფანე (ვასილი) კარბელაშვილი". www.orthodoxy.ge. Retrieved Aug 3, 2019.