കർപ്പൂരതുളസി
പുതിന കുടുംബത്തിലെ (ലാമിയേസി) ശക്തമായ സുഗന്ധമുള്ള ഒരു സസ്യമാണ് പെപ്പർമിന്റ് അല്ലെങ്കിൽ കർപ്പൂരതുളസി. ഇലയും എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉടനീളം വളരുന്നു. ഒരു മാതൃസസ്യത്തിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളിൽ നിന്ന് വളർത്താൻ കഴിയില്ല. ഭക്ഷണപാനീയങ്ങളിലെ ഒരു സാധാരണ ഫ്ലേവറിംഗ് ഏജന്റാണ്. സോപ്പുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും പെപ്പർമിന്റ് ഓയിൽ സുഗന്ധമായി ഉപയോഗിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പുരാതന ഗ്രീസ്, റോം, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളിൽ ഇത് ദഹനസംബന്ധമായ തകരാറുകൾക്കും മറ്റ് അവസ്ഥകൾക്കും ഉപയോഗിച്ചതായി പരാമർശിക്കുന്നു. കോക്‌ടെയിലുകളിലും വിവിധ വിഭവങ്ങളിലും കർപ്പൂരതുളസി ചേർക്കുന്നു. പെപ്പർമിന്റ് ടീ അതിന്റെ ദഹന, ആൻറിസ്പാസ്മോഡിക്, സ്ട്രെസ് ലഘൂകരണ ഗുണങ്ങൾ എന്നിവ കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വളരെ പ്രചാരത്തിലുണ്ട്.
കർപ്പൂരതുളസി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Mentha |
Species: | Template:Taxonomy/MenthaM. × piperita
|
Binomial name | |
Template:Taxonomy/MenthaMentha × piperita |