സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയാണ് കർത്താവിന്റെ നാമത്തിൽ. 2019 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അതിലെ ഉള്ളടക്കം കൊണ്ട് വിവാദമായി. പുസ്തകം പള്ളിയെയും പുരോഹിതരെയും അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു ഒരു വിഭാഗം ഹൈക്കോടതിയിൽ കേസ് നൽകി. സിറോ മലബാർ വിഭാഗത്തിലെ പുരോഹിതരെയും കന്യാസ്ത്രീമാരെയും വിശ്വാസികളെയും അസാന്മാർഗ്ഗികകളായി ചിത്രീകരിച്ചിരിക്കുന്ന പുസ്തകമെന്നായിരുന്നു ആരോപണം. ഫ്രാൻസിസ്കാൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗമായ സി ലൂസി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സഭയുടെ അപ്രീതിക്ക് പാത്രമാവുകയും അവരെ സഭ പുറത്താക്കുകയുമായിരുന്നു.[1]

Karthavinte namathil
കർത്താവിന്റെ നാമത്തിൽ
കർത്താവ്സിസ്റ്റർ ലൂസി കളപ്പുര
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർഡിസി ബുക്സ്
ഏടുകൾ229

വിവാദ ഭാഗങ്ങൾ

തിരുത്തുക
  • വൈദികർ കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകരായെത്തി ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ആരോപിക്കുന്നു.
  • കന്യാസ്ത്രീ ആയതിന് ശേഷം തന്നെ മൂന്ന് തവണ വൈദികർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി വെളിപ്പെടുത്തുന്നു.
  • മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗഭോഗത്തിന് വിധേയരാക്കാറുണ്ട്.[2]
  1. https://www.azhimukham.com/kerala/lucy-s-kalapurakals-autobiography-reveals-sexual-anarchy-among-priests-65303?infinitescroll=1[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.thecue.in/special-report/2019/12/01/lot-of-unpublished-books-are-burning-inside-nuns-says-sister-lucy-kalappura
"https://ml.wikipedia.org/w/index.php?title=കർത്താവിന്റെ_നാമത്തിൽ&oldid=4098365" എന്ന താളിൽനിന്ന് ശേഖരിച്ചത്