കർക്കടകക്കഞ്ഞി
ആരോഗ്യസംരക്ഷണത്തിനുവേണ്ടി കർക്കടകമാസത്തിൽ സേവിക്കുന്ന ഒരു ആയുർവേദ ഔഷധക്കൂട്ടാണ് കർക്കടകക്കഞ്ഞി. ആയുർവേദ ചികിത്സയുടെ പ്രധാന വിഭാഗമാണ്.
പ്രാധാന്യം
തിരുത്തുകകർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ് ആയുർവേദമതം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ദഹനശേഷി വളരെ കുറവായിരിക്കും. ആയുർവേദത്തിൽ മന്ദാഗ്നി, വിഷമാഗ്നി എന്നിങ്ങനെ വിവരിച്ചിട്ടുള്ള ഈ അവസ്ഥയിൽ മനുഷ്യശരീരം പല രോഗങ്ങൾക്കും കീഴടങ്ങാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുംതോറും ഈ വിഷമതകളുടെ ശല്യം സഹിക്കവയ്യാതാകും. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള പരിഹാരമാർഗ്ഗമായാണ് ആയുർവേദാചാര്യന്മാർ കർക്കടകക്കഞ്ഞി നിർദ്ദേശിച്ചിട്ടുള്ളത്.
ഔഷധക്കൂട്ട്
തിരുത്തുകപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധക്കൂട്ട് ആണ് കർക്കടകക്കഞ്ഞിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ താഴെ നൽകിയിരിക്കുന്നു.
- മല്ലി
- വിഴാലരി
- ചൃപുന്നയരി
- കുടകപ്പാലയരി
- കർകോകിലരി
- ജീരകം
- പെരുംജീരകം
- അയമോദകം
- ഉലുവ
- ആശാലി
- പുത്തരിച്ചുണ്ടവേര്
- വരട്ടുമഞ്ഞൾ
- കടുക്
- ചുക്ക്
- ശതകുപ്പ
- നറുനീണ്ടിക്കിഴങ്ങ്
- കരിംജീരകം
- ഏലം
- തക്കോലം
- കറയാമ്പൂ
- ജാതിക്ക
സമയക്രമം
തിരുത്തുകഅതിരാവിലെ ഒഴിഞ്ഞ വയറ്റിലോ രാത്രി അത്താഴമായോ കർക്കടകക്കഞ്ഞി സേവിക്കാവുന്നതാണ്. സാധ്യമെങ്കിൽ രണ്ടുനേരവും കഴിക്കാം. ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം. ഏഴ് ദിവസങ്ങളുടെ ക്രമത്തിൽ 28 ദിവസം വരെ ഇതു തുടരാവുന്നതാണ്.
അവലംബം
തിരുത്തുക- http://mymanorama.manoramaonline.com/advt/doctoronline/karkkidakom/post_reply_view.asp Archived 2008-09-18 at the Wayback Machine.