കൗം ദേ ഹീരേ
ഇന്ദിരാഗാന്ധിയുടെ മരണം പ്രമേയമായ പഞ്ചാബി ചലച്ചിത്രമാണ് കൗം ദേ ഹീരേ. ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന കാരണം കാണിച്ച് പ്രക്ഷേപണ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, സിബിഎഫ്‌സിയും സംയുക്തമായി ചിത്രത്തിന്റെ പ്രദർശനം തടയാൻ തീരുമാനിച്ചിരുന്നു.[1]
കൗം ദേ ഹീരേ (1984 ഒരു നടന്ന കഥ) | |
---|---|
സംവിധാനം | രവീന്ദർ രവി |
നിർമ്മാണം | സതീഷ് കട്യാൽ |
കഥ | രവീന്ദർ രവി |
അഭിനേതാക്കൾ | രാജ് കക്ര സുഖ്ദീപ് സുഖ് |
സംഗീതം | ബീറ്റ് മിനിസ്റ്റർ |
ഛായാഗ്രഹണം | ശിവ്തർ ശിവ് |
ചിത്രസംയോജനം | നരേഷ് ഗാർഗ് |
സ്റ്റുഡിയോ | സായ് സിനി പ്രൊഡക്ഷൻസ് |
വിതരണം | OMJEE സിനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | പഞ്ചാബി |
ബജറ്റ് | 3.5 കോടി |
വിവാദം
തിരുത്തുകഇന്ദിരാഗാന്ധിയെ വധിച്ച ബിയാന്ത് സിംഗ്, കേഹാർ സിംഗ് , സത് വന്ത് സിംഗ് എന്നിവരെ സിനിമയിൽ വീരപുരുഷന്മാരായി കാണിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഇന്ദിര ഗാന്ധി വധം അന്വേഷിച്ച തക്കാർ കമ്മീഷന്റെ കണ്ടത്തലുകളാണ് സിനിമയിൽ ഉപയോഗിച്ചെതെന്നാണ് നിർമ്മാതാക്കളുടെ നിലപാട്.[2]
അവലംബം
തിരുത്തുക- ↑ "ഇന്ദിരാഗാന്ധി വധം പ്രമേയമായ സിനിമയുടെ പ്രദർശനം തടഞ്ഞു". malayalam.webdunia.com. Retrieved 24 ഓഗസ്റ്റ് 2014.
- ↑ "kaum-de-heere-movie-to-be-released-in-india-amid-calls-for-its-ban". singhstation.net. Archived from the original on 2014-08-23. Retrieved 2014-08-24.