ക്ഷേത്രനഗരം
നഗരവൽക്കരണം അഥവാ നഗരങ്ങൾ വികസിക്കുന്ന പ്രക്രിയകളിൽ ഒരു പ്രധാന തരമാണ് ക്ഷേത്രനഗരം (Temple town) എന്നത്. ഇവിടെ ക്ഷേത്രം നഗരത്തിലെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹികവ്യ്വസ്ഥിതിയുടേയും കേന്ദ്രമായി വർത്തിക്കുന്നു[1].
വളർച്ച
തിരുത്തുകഭരണാധികാരികൾ അവരുടെ ഇഷ്ടദൈവങ്ങളോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് ക്ഷേത്രങ്ങൾ പണിയുകയും അവിടെ വിപുലമായ പൂജകൾ നടത്തുന്നതിനും തീർത്ഥാടകർക്കും പൂജാരികൾക്കും ഭക്ഷണം നൽകുന്നതിനും ഉൽസവങ്ങൾ നടത്തുന്നതിനും മറ്റുമായി പണവും ഭൂമിയും നൽകുന്നു. ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരും ക്ഷേത്രങ്ങൾക്ക് സംഭാവനകൾ നൽകുന്നു.
ഇങ്ങനെ ക്ഷേത്രങ്ങൾ ആർജ്ജിച്ച സ്വത്ത് ക്ഷേത്രാധികാരികൾ കച്ചവടത്തിലും പണമിടപാടൂകളിലും മുതൽമുടക്കുന്നു. അങ്ങനെ ക്ഷേത്രത്തിന്റേയും അവിടത്തെ സന്ദർശകരുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധാരാളം പൂജാരികളും കരകൗശലവിദഗ്ദ്ധരും കച്ചവടക്കാരും മറ്റു പണിക്കാരും ക്ഷേത്രപരിസരത്ത് താമസുമുറപ്പിക്കുന്നു. ഇത്തരത്തിലാണ് ക്ഷേത്രനഗരങ്ങളുടെ വികസനം.
ഇന്ത്യയിലെ ക്ഷേത്രനഗരങ്ങൾ
തിരുത്തുകതഞ്ചാവൂർ, ഭില്ലസ്വാമിൻ (ഭിൽസ എന്നും വിദിശ എന്നും അറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ നഗരം), ഗുജറാത്തിലെ സോംനാഥ്, തമിഴ്നാട്ടിലെ തന്നെ മധുര, കാഞ്ചീപുരം,ആന്ധ്രയിലെ തിരുപ്പതി എന്നിവ ക്ഷേത്രനഗരങ്ങൾക്കുദാഹരണങ്ങളാണ്.
അവലംബം
തിരുത്തുക- ↑ Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724