ക്ഷീരസന്നി
അത്യുത്പാദനശേഷിയുള്ള ഉരുക്കളെ ബാധിയ്ക്കുന്ന ഒരു ഉപാപചയ രോഗമാണ് ക്ഷീരസന്നി. പൂർണ്ണഗർഭിണിയായിരിയ്ക്കുമ്പോഴോ, പ്രസവാനന്തരമോ ബാധിയ്ക്കുന്ന രോഗമാണിത്. പാൽപ്പനി എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.
രോഗലക്ഷണം
തിരുത്തുകരോഗലക്ഷണത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. പ്രസവത്തിനുശേഷം ആദ്യത്തെ 48 മണിക്കൂറിനുള്ളിലാണ് ഈ രോഗബാധയ്ക്കു സാദ്ധ്യതകൂടുതൽ.പേരിൽ സൂചിപ്പിയ്ക്കുന്നതുപോലെ പനിയുണ്ടാകുന്നില്ല. ശരീര താപനില കുറഞ്ഞ് കൈകാലുകൾ മരവിയ്ക്കുകയും,പെട്ടെന്ന് കിടപ്പിലാകുകയും ചെയ്യും.[1] രക്തത്തിലെ കാൽസ്യത്തിനുണ്ടാകുന്ന കുറവാണ് പ്രധാനകാരണം. പ്രസവശേഷം വളരെയധികം കാൽസ്യം പാലിലൂടെ പുറത്തേയ്ക്കു പ്രവഹിയ്ക്കുന്നതിനാൽ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ഗണ്യമായികുറയുന്നു. അതിനനുസരിച്ച് അസ്ഥിയിൽ നിന്നും കാൽസ്യം രക്തത്തിലെത്തുകയോ, ദഹനേന്ദ്രിയവ്യൂഹത്തിൽ നിന്നു ആഗിരണം ചെയ്യപ്പെടുകയോ വേണം. ഈ പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് ഈ രോഗത്തിന്റെ പ്രധാനകാരണം.[2] ഒന്നാം ഘട്ടത്തിൽ വിശപ്പില്ലായ്മയും, പല്ലുകടിയും,വിറയലും ഉണ്ടാകുന്നു. ശരീരഭാരം താങ്ങാനാകാതെ മൃഗം മറിഞ്ഞുവീഴുന്നു.
പ്രത്യേകലക്ഷണം
തിരുത്തുകരണ്ടാം ഘട്ടത്തിൽ പിൻകാലുകൾ നീട്ടി മുൻകാലുകൾ മടക്കിയോ നീട്ടിവച്ചോ നെഞ്ച് തറയോട് ചേർത്തുവച്ച് കിടക്കും. പിന്നീട് തല വളച്ച് ശരീരത്തോട് ചേർക്കും. അടുത്തഘട്ടത്തിൽ പശു ചരിഞ്ഞ് കൈകാലുകൾ ഒരു വശത്തേയ്ക്ക് ആക്കി കിടക്കുന്നു. ഇങ്ങനെ കിടപ്പായാൽ വയർ വീർത്തുവരികയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും.ഗുരുതരമായ ഈ ഘട്ടത്തിൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ നില തുടർന്നാൽ 12-24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം.
ചികിത്സ
തിരുത്തുകദ്രവരൂപത്തിലുള്ള കാത്സ്യം കുത്തിവയ്ക്കുന്നതാണ് രോഗ ചികിത്സ.മറ്റു മരുന്നുകളും നൽകേണ്ടി വന്നേക്കാം. മൃഗത്തിന്റെ പുറകു ഭാഗം ഉയർത്താനകാതെ വരുന്ന ഡൗണർ കൗ സിൻഡ്രോം അവസ്ഥയും ക്ഷീരസന്നിയെത്തുടർന്നു കാണാറുണ്ട്. കൂടുതൽ നേരം കിടപ്പിലായാൽ തുടയിലെ പേശികൾക്ക് ശോഷണവും, ബലക്കുറവും സംഭവിയ്ക്കാൻ സാദ്ധ്യതയുണ്ട്.[3]