ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊല

1930 ഏപ്രിൽ 23ന് ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിൽ വെച്ച് നടന്ന ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊല ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന ഏടാണ്. പെഷവാർ പട്ടണത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭകരും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ആദ്യത്തെ വലിയ ഏറ്റുമുട്ടൽ ആയിരുന്നു ഇത്. ഔദ്യോഗിക കണക്കനുസരിച്ച് ഇരുപതും പാകിസ്താൻ - ഇന്ത്യൻ വൃത്തങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് നാനൂറോളം പേരും ഇവിടെ വെടിവെപ്പിൽ മരണപ്പെട്ടതായി കണക്കാക്കപ്പെടുന്നു.[1] നിരായുധരായ പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്ന സംഭവം രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് വഴി വെക്കുകയും പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനത്തെ മുഖ്യധാരയിൽ എത്തിക്കുകയും ചെയ്തു.[2]

ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊല
د قصه خوانۍ بازار خونړۍ پېښه
ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊല د قصه خوانۍ بازار خونړۍ پېښه
പെഷവാറിൽ പ്രക്ഷോഭകാരികളെ നേരിടുന്ന ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം
സ്ഥലം പെഷവാർ, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ പാകിസ്താൻ)
സംഭവസ്ഥലം ക്വിസ്സ ഖവാനി ബസാർ
തീയതി 23 ഏപ്രിൽ 1930
ആക്രമണ സ്വഭാവം കൂട്ടക്കൊല
മരണസംഖ്യ ഔദ്യോഗിക കണക്കനുസരിച്ച് 20 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടു. അനൗദ്യോഗിക കണക്കനുസരിച്ച് നാനൂറോളം പേർ മരിച്ചതായി വിശ്വസിക്കപ്പെടുന്നു.

പശ്ചാത്തലം

തിരുത്തുക

ഖാൻ അബ്ദുൾ ഗാഫർ ഖാൻ നയിച്ചിരുന്ന ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനം അഹിംസയിലൂന്നിയ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിഷ്കാസനം ചെയ്യാൻ ലക്ഷ്യം വെച്ചുള്ള ഒരു മുസ്ലിം സംഘടനയായിരുന്നു. 1930 ഏപ്രിൽ 23ന് ഗാഫർ ഖാൻ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉറ്റ്മൻസയിയിൽ വെച്ച് നടത്തിയ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായി. ഗാഫർ ഖാന്റെ കറപുരളാത്ത വ്യക്തിത്വവും അഹിംസയിലുള്ള അടിയുറച്ച നിലപാടും പട്ടണത്തിലെ ഒട്ടുമിക്ക ആളുകളേയും ആകൃഷ്ടരാക്കി. ഗാഫർ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ അവർ ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനത്തിൽ കൂട്ടമായി വന്നു ചേരുകയും ചെയ്തു.[3]

ഇതേ സമയം മൗലാന അബ്ദുൾ റഹിം പൊപ്പൽസായിയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം ആളുകൾ പെഷവാറിലെമ്പാടും ജനവിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധ റാലികൾ നടത്തുകയും ചെയ്തു.

ക്വിസ്സ ഖവാനി ബസാറിലെ ഏറ്റുമുട്ടലുകൾ

തിരുത്തുക

ഖുദായി ഖിദ്മത്ഗർ പ്രസ്ഥാനത്തിലെ മറ്റു നേതാക്കൾ കൂടി അറസ്റ്റിലായതോടെ ഒരു വലിയ ജനാവലി ക്വിസ്സ ഖവാനി ബസാറിൽ തടിച്ചുകൂടി. ഇതിനിടയിലേക്ക് ബ്രിട്ടീഷ് സൈന്യം എത്തിയതോടെ ജനരോഷം വർദ്ധിക്കുകയും വർധിച്ച മുദ്രാവാക്യ വിളികളും സൈന്യത്തിനെതിരെ കല്ലേറും നടന്നു. ബ്രിട്ടീഷ് കുതിരപ്പടയിലെ ഒരു സൈനികൻ മരിക്കുകയും മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തു.[4] ബ്രിട്ടീഷ് സൈന്യത്തിന്റെ രണ്ട് കവചിത വാഹനങ്ങൾ അതിവേഗത്തിൽ ജനക്കൂട്ടത്തിലെക്കിടിച്ചു കയറ്റി നിരവധി പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികൾ പിരിഞ്ഞു പോകാൻ സമ്മതം ആണെന്നും അതിനായി രണ്ട് നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു എന്ന് പറയപ്പെടുന്നു. ഒന്ന് മരണപ്പെട്ടവരേയും പരിക്കേറ്റവരേയും അവിടെനിന്ന് നീക്കം ചെയ്യണം, രണ്ട് ബ്രിട്ടീഷ് സൈന്യം ബസാറിൽ നിന്ന് പിന്മാറണം. സൈന്യം ഈ നിർദ്ദേശങ്ങൾ സമ്മതിക്കാതെ ബസാറിൽ തന്നെ തുടർന്നു. പ്രക്ഷോഭകാരികളും പിരിഞ്ഞു പോവാൻ തയ്യാറായില്ല.[3] At that point, the British ordered troops to open fire with machine guns on the unarmed crowd.[5] ഈ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിന് നിരായുധരായ ജനങ്ങളെ വെടിവെക്കാൻ അനുമതി നൽകി. ഖുദായി ഖിദ്മത്ഗർ അംഗങ്ങൾ വെടിയുണ്ടകളെ സ്വാഗതം ചെയ്ത് മരിച്ചു വീണു. പ്രത്യാക്രമണത്തിനു പകരം പലരും ഖുറാൻ നെഞ്ചോടടുക്കി പിടിച്ച് ദൈവം വലിയവനാണ് എന്നുരുവിട്ടു കൊണ്ടാണ് മരണത്തിനു കീഴടങ്ങിയത്.[3]

 
പ്രക്ഷോഭത്തിനിടെ പെഷവാറിൽ ബ്രിട്ടീഷ് സൈന്യം
  1. "Peshawar: Qissa Khwani martyrs remembered". Dawn.com. 24 ഏപ്രിൽ 2008. Archived from the original on 10 ഏപ്രിൽ 2018. Retrieved 24 ഏപ്രിൽ 2008.
  2. Sarwar, Kazi (20 April 2002). "Qissa Khwani's tale of tear and blood". Statesman.com.pk. Archived from the original on 2007-04-13. Retrieved 2018-10-02.
  3. 3.0 3.1 3.2 Johansen, p. 62.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-07. Retrieved 2018-10-02.
  5. "Civil Disobedience 1930-31". Social Scientist (September – October 1997) (Social Scientist, Vol. 25, No. 9/10) 25 (9–10): pp. 43–66. doi:10.2307/3517680. Retrieved 2007-12-03.