ക്വിങ്‌ഡാവോ കടൽപ്പാലം

ലോകത്തിലെ ഏറ്റവും നീളം കൂടിയ ചൈനയിലെ പാലങ്ങളിലൊന്നാണിത്

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ് ക്വിങ്‌ഡാവോ ഹൈവാൻ പാലം. വെള്ളത്തിനു മുകളിലുള്ള ലോകത്തിന്റെ ഏറ്റവും നീളമേറിയ പാലമായ ഇത് ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു റോഡുകളായി നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് 42.58 കിലോമീറ്റർ നീളമുണ്ട്.[1] 2006 -ലാണ് പാലത്തിന്റെ ഇരുകരയിൽ നിന്നുമായി നിർമ്മാണം ആരംഭിച്ചത്. 2010- ഡിസംബറിലാണ് പാലം നിർമ്മാണം കൂട്ടിമുട്ടിയത്. ഗതാഗത്തിനായി ആറു വരിപ്പാതയായി ഒരുക്കിയിരിക്കുന്ന ഈ പാലത്തിന് റിക്ടർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കുവാനുള്ള ശേഷിയുണ്ട്.

കിഴക്കൻ ചൈനയിലെ ജിയാവോഷൗ കടലിടുക്കിനു മുകളിലൂടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇത് ക്വിങ്‌ഡാവോ, ഹുവാങ്‌ഡാവോ എന്നീ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലത്തിന് 5.5 ബില്യൺ ഡോളറാണ് നിർമ്മാണച്ചിലവ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്വിങ്‌ഡാവോ_കടൽപ്പാലം&oldid=2344646" എന്ന താളിൽനിന്ന് ശേഖരിച്ചത്