ക്വിക്കാമ ദേശീയോദ്യാനം
ക്വക്കാമ ദേശീയോദ്യാനം (Portuguese: Parque Nacional do Quiçama or Parque Nacional da Quissama), വടക്കുപടിഞ്ഞാറൻ അൻഗോലയിലെ ഒരു ദേശീയ ഉദ്യാനമാണ്. ഇത് കിസാമ ദേശീയദ്യാനം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അങ്കോളയിലാകെ പ്രവർത്തിലുള്ള ഏക ദേശീയോദ്യാനം ഇതു മാത്രമാണ്. അംഗോളൻ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി മറ്റു ദേശീയോദ്യാനങ്ങൾ ജീർണ്ണാവസ്ഥയിലായിരുന്നു.
Kisama National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northwestern Angola |
Nearest city | Luanda |
Coordinates | 9°45′S 13°35′E / 9.750°S 13.583°E |
Area | 9,960 km² |
Established | 1957 |
അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനം, 3 ദശലക്ഷം ഏക്കറിലധികം (12,000 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ പരന്നുകിടക്കുന്നു. താരതമ്യപ്പെടുത്തിയാല് ഇതിന് ഐക്യനാടുകളിലെ സംസ്ഥാനമായ റോഡ് ഐലൻഡിൻറെ രണ്ടിരട്ടി വലിപ്പമുണ്ട്.