ക്വാർക്കെൻ (സ്വീഡിഷ്‍ - ക്വാർക്കെൻ അഥവാ നോറ ക്വാർക്കെൻ, ഫിന്നിഷ് - മെരെൻകുർക്കു) ബോത്‍നിയൻ കടലിൽനിന്ന് ബോത്‍നിയൻ ഉൾക്കടലിനെ (അന്തർഭാഗം) വേർതിരിക്കുന്ന ഗൾഫ് ഓഫ് ബോത്‍നിയയിലുള്ള ഇടുങ്ങിയ പ്രദേശമാണ്. സ്വീഡിഷ് മെയിൻലാൻഡ് മുതൽ ഫിന്നിഷ് ഭൂപ്രദേശം വരെയുളള ദൂരം 80 കി. മീ. (50 മൈൽ) ആണ്, എന്നാൽ ഏറ്റവും അറ്റത്തെ ദ്വീപുകൾ തമ്മിലുള്ള ദരം 25 കിലോമീറ്റർ (16 മൈൽ) മാത്രമാണ്. ക്വാർക്കന് മേഖലയിലെ ജലത്തിൻറെ ആഴം 25 മീറ്ററാണ് (82 അടി). ഈ മേഖലയിലെ ഭൂമിയുടെ ഉയരം അസാധാരണമായി വർഷം തോറും 10 മില്ലീമീറ്റർ വീതം (0.39 ഇഞ്ച്) ഉയരുന്നുണ്ട്. ഫിന്നീഷ് ഭാഗത്തുള്ള ക്വാർക്കെനിൽ "ക്വാർക്കൻ ആർക്കിപെലാഗോ" എന്ന പേരിൽ ദ്വീപസമൂഹമുള്ള കടലാണ്. ഈ ദ്വീപസമൂഹത്തിൽ റിപ്ലോട്ട്, ബ്‍ജോർക്കൊ എന്നീ വലിയ ദ്വീപുകളും അനേകം ചെറു ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നു. ചെറുദ്വീപകളിൽ ഭൂരിഭാഗവും ജനവാസമുള്ളവയാണ്. സ്വീഡിഷ്‍ ഭാഗത്തുള്ള ആർക്കിപെലാഗൊ താരമ്യേന ചെറുതും ദ്വീപുകളുടെ തീരങ്ങൾ ചെങ്കുത്തായതുമാണ്. ക്വാർക്കൻ മേഖല ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്വീഡിഷ് തീരം മുതൽ ഫിന്നീഷ് തീരം വരെയുള്ള കടൽ തണുത്തുറയുന്ന സമയത്തായിരുന്നു ക്വാർക്കൻ മേഖലയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള തപാലുകൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. സ്വീഡിഷ് രാജഭരണകാലത്ത് ഈ തപാൽ വഴി പതിവായി ഉപയോഗിക്കപ്പെട്ടിരുന്നു. ക്വാർക്കൻ മേഖലയുടെ മദ്ധ്യഭാഗത്തുള്ള ദ്വീപസമൂഹത്തെ സ്വീഡിഷിൽ വത്സൊർണ ( Valsöarna) എന്നും ഫിന്നിഷിൽ വലസ്സാറെറ്റ് എന്നു വിളിക്കപ്പെടുന്നു.

Kvarken Archipelago
Kvarken, Merenkurkku
Kvarken Archipelago in Finland, part of the High Coast/Kvarken Archipelago World Heritage Site
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഫിൻലാന്റ്, സ്വീഡൻ Edit this on Wikidata
Area336,900 ഹെ (3.626×1010 sq ft)
മാനദണ്ഡംviii
അവലംബം898
നിർദ്ദേശാങ്കം63°30′N 21°00′E / 63.5°N 21°E / 63.5; 21
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2006
വെബ്സൈറ്റ്www.kvarken.fi
Kvarken, marine region between Sweden and Finland the Gulf of Bothnia

ഇവിടെ ഗുസ്താവ് ഈഫൽ എൻജിനീയറിംഗ് ബ്യൂറോയിൽ പ്രവർത്തിച്ചിരുന്ന ഹെൻറി ലെപ്പാട്ടെ രൂപകല്പന ചെയ്ത ഒരു 36-മീറ്റർ-ഉയരമുള്ള (118 അടി) വിളക്കുമാടം (ലൈറ്റ് ഹൌസ്) സ്ഥിതിചെയ്യുന്നു. 1885 ൽ നിർമ്മിക്കപ്പെട്ട വിളക്കുമാടവും 1889 ൽ നിർമ്മിക്കപ്പെട്ട ഈഫൽ ടവറും തമ്മിലുള്ള ഘടനാപരമായി സാദൃശ്യം സുവ്യക്തമാണ്. ഫിൻലാൻറിലെ മറ്റു വിളക്കുമാടങ്ങൾപോലെ ഇതും യന്ത്രവൽകൃതമാണ്.

ലോകപൈതൃക സ്ഥലം

തിരുത്തുക

2006 ൽ ക്വാർക്കെൻ ആർക്കിപെലാഗോയുടെ ഭാഗങ്ങൾ, സ്വീഡനിലെ ബൊത്‍നിയ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു ഉയർന്ന തീരങ്ങൾ വരെ ഉൾപ്പെടുത്തി ലോക പൈതൃക സ്ഥലമായി വിപുലീകരിക്കപ്പെട്ടു.

വേഗതയേറിയ ഗ്ലേഷ്യോ-ഇസോസ്റ്റാറ്റിക് ഉയർച്ച പ്രക്രിയയിൽ കടലിൽ നിന്ന് ഈ പ്രദേശം നിരന്തരം ഉയർന്നുവരുന്നതായിരുന്നു ഇത് ലോകപൈതൃക സ്ഥലമായി ഉൾപ്പെടുത്തുവാനുള്ള കാരണം. മുമ്പ് ഹിമാനിയുടെ ഭാരത്താൽ താഴ്‍ന്നുകിടന്നിരുന്ന പ്രദേശങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ഭൌമഉയർച്ചയാണ് അനുഭവപ്പെടുന്നു. കടൽക്കരയുടെ മുന്നോട്ടുള്ള ഈ വികാസത്തിൻറ ഫലമായി പുതിയ ദ്വീപുകൾ പ്രത്യക്ഷപ്പെടുക, ഒറ്റപ്പെട്ടു നിന്നുരുന്ന പല ദ്വീപകളും യോജിക്കുക, ഉപദ്വീപ് വികസിക്കുക, ഉൾക്കടലിൽനിന്നു പുതിയ തടാകങ്ങളും ചതുപ്പുകളും രൂപപ്പെടുന്ന പ്രക്രിയ എന്നിവയെല്ലാം ക്രമാനുഗതായി സംഭവിക്കുന്നു. എെസോസ്റ്റസി പ്രതിഭാസം ആദ്യമായി തിരിച്ചറിയപ്പെടുകയും പഠനം നടത്തപ്പെടുകയും ചെയ്ത ഈ പ്രദേശമെന്ന നിലയിൽ ഐസോസ്റ്റസി പ്രതിഭാസത്തിൻ പ്രത്യക്ഷ മാതൃകയായി ഈ പ്രദേശത്തെ കണക്കാക്കുന്നു.[1] ഫിന്നിഷ് ഭാഗത്തെ ക്വാർക്കെൻ ആർക്കിപെലാഗോയിലുൾപ്പെട്ട ഇത്തിരം ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയുടെ കീഴിലാണ്.

കടലിടുക്കിനു കുറുകേ 1.5 മുതൽ 2 ബില്ല്യൻ യൂറോ വരെ ചെലവു വരുന്ന ഒരു പാലം നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നിലവിലുണ്ട്. കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളെയും ബന്ധിച്ചുള്ള മൂന്നു ഭാഗങ്ങളുള്ള ഈ പാലത്തിൻറെ ആകെ ദൈർഘ്യം 40 കിലോമീറ്റർ (25 മൈൽ) ആയിരിക്കുമെന്നു കണക്കുകൂട്ടുന്നു.സ്വീഡിഷ് ധനകാര്യമന്ത്രി ഒരു മഹത്തായ ആശയമാണിതെന്ൻ അഭിപ്രായപ്പെട്ടുവെങ്കിലും ഈ ആശയം പതിറ്റാണ്ടുകളായി ശൈശവാവസ്ഥയിലാണ്. രണ്ടു രാജ്യങ്ങളിലെയും ഉമിയ, വാസ എന്നിവ പോലെയുള്ള തീരപ്രദേശ പട്ടണങ്ങളിൽ പല തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. സ്വീഡിഷ്, ഫിന്നിഷ് സർക്കാരുകളുടെ ഈ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക കാഴ്ചപ്പാട് വളരെ ചെലവേറിയ ഒന്നാണെന്നാണ്. ഈ പ്രദേശത്തിൻറെ പ്രാകൃതിക മൂല്യങ്ങളും ഒരു പാലത്തിൻറെ നിർമ്മാണമെന്ന ആശയത്തെ അവ്യക്തമാക്കുന്നു.

 
നോർസ്‍കാർ ലൈറ്റ്ഹൗസിൽ നിന്നുള്ള ക്വാർക്കെൻ ആർക്കിപെലാഗോയുടെ കാഴ്ച 

ബാഹ്യ കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ക്വാർക്കെൻ യാത്രാ സഹായി

  1. http://whc.unesco.org/en/list/898
"https://ml.wikipedia.org/w/index.php?title=ക്വാർക്കെൻ&oldid=4027391" എന്ന താളിൽനിന്ന് ശേഖരിച്ചത്