ക്വാറാ സു ദ്വീപ്
ക്വാറാ സു ദ്വീപ് Qara Su, Qarasu or Los Island, അസർബൈജാനിലെ ബാക്കു ഉൾക്കടലിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്ന ആൾതാമസമില്ലാത്ത മണൽനിറഞ്ഞ ഒരു ദ്വീപാണിത്. ബാക്കു ആർക്കിപെലാഗോയുടെ ഭാഗമാണ് ഈ ദ്വീപ്. ഈ ദ്വീപിനടുത്തുള്ള ബാക്കു ആർക്കിപെലാഗോയിൽപ്പെട്ട മറ്റു ദ്വീപുകൾ:. Boyuk Zira or Nargin, Dash Zira, Qum Island, Zenbil, Sangi-Mugan, Chikil, Qara Su, Khara Zira, Gil, Ignat Dash and a few smaller ones.[1]
Qara Su Los Island | |
---|---|
Island of the Baku Archipelago | |
Coordinates: 39°50′N 49°32′E / 39.833°N 49.533°E | |
Country | Azerbaijan |
Region | Absheron Region |
• ആകെ | 0.4 ച.കി.മീ.(0.2 ച മൈ) |
ഉയരം | 25 മീ(82 അടി) |
ഭൂമിശാസ്ത്രം
തിരുത്തുകക്വാറാ സു ദ്വീപ് ഫലകചലനത്തിന്റെ ഭാഗമായുണ്ടായ ദ്വീപാണ്. ഇതിനു 900 മീറ്റർ (2,953 അടി) നീളവും, 600 മീറ്റർ (1,969 അടി)വീതിയുമുണ്ട്. മുമ്പ് ഈ ദ്വീപിൽ പ്രകൃതിവാതകം കുഴിച്ചെടുക്കുന്ന സംവിധാനമുണ്ടായിരുന്നു.
ക്വാറ സു ദ്വീപ് ഏറ്റവുമടുത്ത കരയിൽനിന്നും ഏതാണ്ട് 8 കി.മീ (26,247 അടി) അകലെയാണ്;[2] ഈ ദ്വീപിന്റെ ചുറ്റുപാടുമുള്ള സമുദ്രജലം വളരെ ആഴം കുറഞ്ഞതാണ്.
ഇക്കോളജി
തിരുത്തുകഎണ്ണമലിനീകരണവും മറ്റു കാരണങ്ങളും കാരണം വളരെക്കുറച്ചു സസ്യങ്ങളേ ഇവിടെയുള്ളു.
കാസ്പിയൻ സീലുകൾ സ്റ്റർജിയനുകൾ, ടീൽ താറാവുകൾ, ഹെറിങ് കടല്പക്ഷികൾ, മുങ്ങാങ്കോഴികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ ഈ ദ്വീപിനടുത്ത് കാണാനാവും.[3]
അവലംബം
തിരുത്തുക- ↑ "General information". Archived from the original on 2022-04-01. Retrieved 2018-01-28.
- ↑ Qarasu Adası
- ↑ Caspian Sea Biodiversity Project