ഭാരതത്തിലെ ഗോവയിൽ നിന്നുള്ള ഒരു പ്രമുഖ പരിസ്ഥിതിപ്രവർത്തകനാണ്‌ ക്ലോഡ് അൽ‌വാരിസ്. ബദൽ പ്രസദ്ധീകരണമായ "അതർ ഇന്ത്യ പ്രസ്സ്" (Other India Press)ന്റെ പത്രാധിപരാണ്‌ ഇദ്ദേഹം. ഒരു പരിസ്ഥിതി നിരീക്ഷക സം‌ഘടനയായ "ഗോവ ഫൗണ്ടേഷന്റെ"(Goa Foundation) ഡയറക്ടർ കൂടിയാണ്‌ ക്ലോഡ് അൽ‌വാരിസ് . നെതർലെന്റിൽ നിന്ന് 1976 ൽ പി.എച്ച്.ഡി നേടി. ഭാര്യയും മൂന്ന് കുട്ടികളുമായി ഇപ്പോൾ ഗോവയിലെ പരയിൽ താമസിക്കുന്നു. ഭാരതത്തിലെ കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തിന്റെ കീഴിലുള്ള "ഗോവ കോസ്റ്റൽ സോൺ മാനജ്മെന്റ് അതോറിറ്റി"(Goa Coastal Zone Management Authority)യിൽ അംഗമാണ്‌ ക്ലോഡ് അൽ‌വരിസ്. 1986 ൽ ക്ലോഡ് അൽ‌വാരിസ് എഴുതിയ "ഏറ്റവും വലിയ ജീൻ കൊള്ള" ('The Great Gene Robbery' ) വളരെ പ്രസിദ്ധമാണ്‌.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലോഡ്_അൽ‌വാരിസ്&oldid=4139379" എന്ന താളിൽനിന്ന് ശേഖരിച്ചത്