ക്ലെയർ ഡോഡ്
ക്ലെയർ ഡോഡ് (ജനനം ഡൊറോത്തി ആർലീൻ ഡോഡ്; ഡിസംബർ 29, 1911 - നവംബർ 23, 1973) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.
ക്ലെയർ ഡോഡ് | |
---|---|
ജനനം | ഡൊറോത്തി ആർലിൻ ഡോഡ് ഡിസംബർ 29, 1911 ബാക്‌സ്റ്റർ, അയോവ, യു.എസ്. |
മരണം | നവംബർ 23, 1973 ബെവർലി ഹിൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 61)
അന്ത്യ വിശ്രമം | ബ്രാൻഡ് ഫാമിലി സെമിത്തേരി, ഗ്ലെൻഡേൽ, കാലിഫോർണിയ |
തൊഴിൽ | നടി |
സജീവ കാലം | 1930–1942 |
ജീവിതപങ്കാളി(കൾ) | ജാക്ക് മിൽട്ടൺ സ്ട്രോസ്
(m. 1931; div. 1938)എച്ച്. ബ്രാൻഡ് കൂപ്പർ
(m. 1942) |
കുട്ടികൾ | 5 |
ജീവിതരേഖ
തിരുത്തുക1911 ഡിസംബർ 29-ന്[1] ഐയവയിലെ ബാക്‌സ്റ്ററിൽ ജാസ്‌പർ കൗണ്ടിയിലെ ആദ്യകാല പയനിയർമാരിലെ ഒരു കർഷകനായ വാൾട്ടർ വില്ലാർഡ് ഡോഡിന്റെയും അദ്ദേഹത്തിൻ ഭാര്യയും ബാക്‌സ്റ്റർ പോസ്റ്റ്‌മാസ്റ്റർ പീറ്റർ ജെ കൂളിൻറെ മകളുമായിരുന്ന എഥൽ വിയോള (മുമ്പ് കൂൾ) ഡോഡിന്റെയും മകളായി ഡൊറോത്തി ആർലീൻ ഡോഡ് ജനിച്ചു. മാതാപിതാക്കൾ 1911 ജൂൺ 28-ന് വിവാഹം കഴിച്ചു. ബാല്യകാലത്ത് കുടുംബം ഡെൻവർ, കൻസാസ് സിറ്റി, ഫീനിക്സ്, സെന്റ് ലൂയിസ്, മൊണ്ടാനയിലെ മിസ്സൗള എന്നിവിടങ്ങളിൽ ഇടയ്ക്കിടെ മാറിത്താമസിച്ചു. അവളുടെ മാതാപിതാക്കൾ മൊണ്ടാനയിൽവച്ച് വേർപിരിഞ്ഞു. 1927-ൽ കാലിഫോർണിയയിലേക്ക് പോയ യുവതിയായ ഡൊറോത്തി അവിടെ ലോസ് ഏഞ്ചൽസിൽ മോഡലായി ജോലി ചെയ്യുകയും ചെറിയ ചലച്ചിത്ര വേഷങ്ങൾക്കായി ഓഡിഷൻ നടത്തുകയും ചെയ്തു.[2]
അവലംബ
തിരുത്തുക- ↑ "Jasper Births 1911". IAGenWeb. Retrieved July 3, 2015.
- ↑ Lewellen, Joseph (February 16, 1936). "Iowa's Claire Dodd Is Called Hollywood Mystery Girl". The Des Moines Register. Iowa, Des Moines. p. 45. Retrieved April 13, 2020 – via Newspapers.com.